ചെന്നൈ: ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പം തിരുപ്പതി ദർശനം നടത്തി നടൻ പ്രഭുദേവ. ഭാര്യ ഹിമാനിക്കും രണ്ട് മാസം പ്രായമായ കുഞ്ഞിനും ഒപ്പം തിരുപ്പതിയിലെ വിഐപി ക്യൂവിൽ നിൽക്കുന്ന പ്രഭുദേവയുടെ വീഡിയോയകളും ചിത്രങ്ങളും വൈറലായിട്ടുണ്ട്.
കുഞ്ഞിന്റെ മുഖം ആർക്കും കാണാൻ സാധിക്കാത്ത വിധമാണ് ഹിമാനി കുഞ്ഞിനെ എടുത്തത്. 2020 സെപ്തംബറിലാണ് പ്രഭുദേവ ബിഹാർ സ്വദേശിയും ഫിസിയോതെറാപിസ്റ്റുമായ ഹിമാനിയെ വിവാഹം ചെയ്തത്. പ്രഭുദേവയുടെ രണ്ടാം വിവാഹമാണിത്. റംലത്താണ് പ്രഭുദേവയുടെ ആദ്യഭാര്യ. 1995-ൽ വിവാഹിതരായ ഇരുവരും 2011-ൽ ബന്ധം വേർപിരിയുകയായിരുന്നു. വിശാൽ, റിഷി രാഘവേന്ദ്ര ദേവ, ആദിത് ദേവ എന്നിങ്ങനെ മൂന്ന് ആൺമക്കളായിരുന്നു ഈ ബന്ധത്തിൽ പ്രഭുദേവയ്ക്കുള്ളത്. ഇതിൽ വിശാൽ 2008 കാൻസർ ബാധിച്ച് മരണപ്പെട്ടിരുന്നു.
അമ്പതാം വയസിൽ ഒരു കുഞ്ഞിന്റെ അച്ഛനായതിൽ സന്തോഷ പ്രഭുദേവ മാദ്ധ്യമങ്ങളോട് പങ്കുവച്ചിരുന്നു. ”അതെ, അത് സത്യമാണ്. ഈ പ്രായത്തിൽ ഞാൻ വീണ്ടുമൊരു അച്ഛൻ ആയിരിക്കുന്നു. ഏറെ സന്തോഷവും പൂർണ്ണതയും തോന്നുന്നു” എന്നായിരുന്നു പ്രഭുദേവ പ്രതികരിച്ചത്.












Discussion about this post