തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമാനം അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. എസി തകരാറാണ് അടിയന്തര നടപടിയ്ക്ക് കാരണമെന്നാണ് വിശദീകരണം. ഉച്ചയ്ക്ക് 1.30 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 3.20 ഓടെ തിരിച്ചിറക്കുകയായിരുന്നു. തകരാർ പരിഹരിച്ചതിന് ശേഷം വിമാനം പുറപ്പെടുമെന്നാണ് വിവരം. മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ കമ്പനിയും, വിമാനത്താവള അധികൃതരും അറിയിച്ചു.












