തിരുവനന്തപുരം : ഹോട്ടലിൽ കോഴി ഇറച്ചി വിൽപ്പനയുടെ മറവിൽ ലഹരി കച്ചവടം നടത്തിയ നാല് പേർ പിടിയിൽ. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരാണ് ഹാഷിഷ് ഓയിലുമായി പിടിയിലായത്. ഇവരിൽ നിന്ന് 760 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.
ഹോട്ടുകളിൽ കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിൽ ഒരു സംഘം ആളുകൾ ലഹരിവസ്തുക്കൾ കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹന പരിശോധന നടത്തിയത്. ആദ്യം ചോദിച്ചപ്പോൾ ഹോട്ടലുകളിൽ നൽകിയ ഇറച്ചിയുടെ പണം വാങ്ങാൻ പോവുകയാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post