കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ദമ്പതികളെ പോലീസ് അറസ്റ്റു ചെയ്തു. ആറു മാസം പ്രായമുളള കുഞ്ഞിനെ മദ്യം വാങ്ങാനായി വിറ്റതിനെ തുടർന്നാണ് അറസ്റ്റ്. വിൽക്കാനായി ഇടനിലക്കാരനായി നിന്ന കുട്ടിയുടെ പിതാവിന്റെ അച്ഛനെയും പോലീസ് പിടികൂടി.
നോർത്ത്24 പർഗാന ജില്ലയിലെ പനിഹട്ടി സ്വദേശികളായ ജയ്‌ദേബ് ചൗധരി, സതി ചൗധരി, കനയ് ചൗധരി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കുഞ്ഞിനെ കാണാത്തതിനാൽ അയൽ വാസികൾ ചോദിച്ചപ്പോൾ കുട്ടി ബന്ധുക്കളുടെ വീട്ടിലാണെന്നായിരുന്നു ദമ്പതികളുടെ മറുപടി. സംശയം തോന്നിയ അയൽക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പ്രതികളെ പോലീസ് കസ്റ്റടിയിലെടുത്തത്. കുട്ടിയെ വിറ്റത് ആർക്കാണ് എന്ന് ചോദ്യം ചെയ്ത് വരികയാണ്.
അന്വേഷണത്തിനിടയിൽ ദമ്പതികൾ ലഹരിക്കടിമകളാണെന്ന് പ്രദേശവാസികൾ പോലീസിനോട് പറഞ്ഞു. മദ്യത്തിനുവേണ്ടി കുട്ടിയെ വിൽക്കുമെന്ന് കരുതിയില്ല എന്നും അയൽക്കാർ കൂട്ടിച്ചേർത്തു.
Discussion about this post