കുമളി: മുല്ലപെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. വൃഷ്ടി പ്രദേശത്ത് നേരിയ മഴയുണ്ട്. ഇത് നീരൊഴുക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് 141.8 അടിയായി ഉയര്‍ന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള പരമാവധി സംഭരണ ശേഷി 142 അടിയാണ്. ജലനിരപ്പ് ഉര്‍ന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിടേണ്ടിവന്നാല്‍ അടിയന്തര സംവിധാനം ഏര്‍പ്പെടുന്നതായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോവാന്‍ തുടങ്ങിയിട്ടുണ്ട്.
അതിനിടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന പ്രതിസന്ധിഘട്ടത്തില്‍ ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റി. ഡെപ്യൂട്ടി കളക്ടര്‍ ടി.രാജനെയാണ് സ്ഥലം മാറ്റിയത്. ഇദ്ദേഹത്തെ അടിയന്തരമായി മൂന്നാറിലേക്ക് മാറ്റിയ നടപടി പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. പകരം ചുമതലയേല്‍ക്കേണ്ട ഉദ്യോഗസ്ഥന്‍ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല.
പകരം ചുമതലയേല്‍ക്കേണ്ട ഉദ്യോഗസ്ഥന്‍ പാലക്കാടുനിന്നുമാണ് എത്തേണ്ടത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഇനിയുമുയര്‍ന്നാല്‍ വെള്ളം കേരളത്തിലേക്ക് ഒഴുക്കിവിടേണ്ട സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഈ സ്ഥലം മാറ്റം.
വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര അവധി പോലും നല്‍കാത്ത സാഹചര്യത്തില്‍ ദുരന്തനിവാരണ ചുമതലയുള്ളയാള്‍ സ്ഥലത്തെത്താന്‍ വൈകുന്നത് മുറുമുറുപ്പുണ്ടാക്കി. അതേ സമയം സ്ഥലം മാറ്റിയ ഉദ്യോഗസ്ഥന്‍ ടി.രാജന്‍ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് അവധിയില്‍ പോയി.
അതേ സമയം ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ വേണ്ട സൗകര്യങ്ങളും ഉറപ്പാക്കുമെന്നും കളക്ടര്‍ ഉറപ്പ് നല്‍കി.
Discussion about this post