ഡല്‍ഹി: നിക്ഷേപ തട്ടിപ്പ് കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന സഹാറാ ഗ്രൂപ്പ് ചെയര്മാന് സുബ്രതാ റോയ് പ്രത്യേക സൗകര്യങ്ങളൊരുക്കുന്നതിനായി ജയിലധികൃതര്‍ക്ക് നല്‍കിയത് 1.23 കോടി രൂപ. 200 ജയില്‍പുള്ളികള്‍ക്ക് ഒരു വര്‍ഷത്തേക്ക് വരുന്ന ചെലവിന് തുല്യാമാണിതെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണ് റോയി ജയിലാവുന്നത്. 10000 കോടി രൂപയാണ് ജാമ്യത്തിനായി സുപ്രീം കോടതി നിശ്ചയിച്ചത്. 5000 കോടി പണമായും ബാക്കി ബാങ്ക് ഗ്യാരണ്ടിയും. ഈ പണം കണ്ടെത്തുന്നതിനായി ന്യൂയോര്‍ക്ക്, ലണ്ടന്‍ എന്നിവടങ്ങളിലെ ആഢംബര ഹോട്ടലുകള്‍ വില്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്താന്‍ റോയിയ്ക്ക് ജയിലിലെ കോണ്‍ഫറന്‍സ് ഹാള്‍ ഉപയോഗിക്കാന്‍ സുപ്രീം കോടതി അനുവാദം നല്കി.
ഇതിനാണ് അധികൃതര്‍ക്ക് 1.23 കോടി രൂപ ലഭിച്ചത്. ഭക്ഷണം, വെള്ളം, സെക്യൂരിറ്റി, ഇലക്ട്രിസിറ്റി തുടങ്ങിവയ്ക്കും കൂടിയാണ് ഈ തുക. ഇനി 7.5 ലക്ഷം കൂടി നൽകാനുണ്ട്. അതേ സമയം കഴിഞ്ഞ ഓഗ്സറ്റില്‍ റോയിയെ പ്രത്യേക യൂണിറ്റിലേക്ക് മാറ്റിയിരുന്നു. വൈ-ഫൈ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അവിടെയുണ്ടായിരുന്നു. ലാപ് ടോപ്പ്, ലാന്‍ഡ് ഫോണുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ ഉപയോഗിച്ച് ശീതികരിച്ച മുറിയിലായിരുന്നു റോയിയുടെ താമസം. നവംബര്‍ 12 ന് കോടതി ഉത്തരവ് അനുസരിച്ച് അദ്ദേഹത്തെ സാധാരണ സെല്ലിലേക്ക് മാറ്റിയെന്നും അധികൃതര്‍ പറഞ്ഞു.
Discussion about this post