ന്യൂഡൽഹി: ഇഡി ഡയറക്ടർ സഞ്ജയ് മിശ്രയ്ക്ക് കാലാവധി നീട്ടി നൽകിയ കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച് സുപ്രീംകോടതി. ഇഡി ഡയറക്ടറായി സഞ്ജയ് മിശ്രയ്ക്ക് തുടരാമെന്ന് കോടതി ഉത്തരവിട്ടു. രാജ്യ താത്പര്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.
സെപ്തംബർ 15 വരെയാണ് മിശ്രയോട് ഇഡി ഡയറക്ടർ സ്ഥാനത്ത് തുടരാൻ കോടതി നിർദ്ദേശിച്ചത്. മിശ്രയെ മാറ്റുന്നത് ഫിനാൻഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് കാലവധി നീട്ടി നൽകിയത്. ഒക്ടോബർ 15 വരെയായിരുന്നു കേന്ദ്രം മിശ്രയ്ക്ക് കാലാവധി നീട്ടി നൽകിയത്.
മൂന്നാം തവണയായിരുന്നു മിശ്രയ്ക്ക് കാലാവധി നീട്ടി നൽകിയത്. രണ്ടാമത് നീട്ടി നൽകിയത് പ്രകാരം ഈ മാസം 31 ന് കാലാവധി അവസാനിക്കുമായിരുന്നു. എന്നാൽ വീണ്ടും സ്ഥാനത്ത് തുടരാൻ നിർദ്ദേശിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് ലഭിച്ച ഹർജിയിൽ വലിയ വാദപ്രതിവാദം ആയിരുന്നു കോടതിയിൽ നടന്നത്.
കാലാവധി നീട്ടി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിശദീകരണം നൽകാൻ ഹൈക്കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിരുന്നു. സഞ്ജയ് മിശ്രയെ നീക്കുന്നത് ഫിനാൻഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ പ്രവർത്തനങ്ങളെ ബാധിക്കും എന്നായിരുന്നു കേന്ദ്രം പ്രധാനമായും കോടതിയെ അറിയിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
Discussion about this post