Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാജസ്ഥാനിലെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്നും തന്റെ പ്രസംഗം റദ്ദാക്കിയതായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ; മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത് കൊണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

by Brave India Desk
Jul 27, 2023, 05:39 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ജയ്പൂർ : രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത സിക്കാറിലെ ഒരു പരിപാടിയിൽ നിന്നും തന്റെ പ്രസംഗം റദ്ദാക്കിയതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. പ്രധാനമന്ത്രി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തുന്നതിന് മുന്നോടിയായാണ് ട്വിറ്ററിലൂടെ രാജസ്ഥാൻ മുഖ്യമന്ത്രി ഈ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത് കൊണ്ടാണ് അദ്ദേഹത്തിന്റെ പരിപാടികൾ റദ്ദ് ചെയ്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി കാലുകൾക്ക് പരിക്കേറ്റ് വിശ്രമത്തിൽ ആയതിനാൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കില്ലെന്നായിരുന്നു രാജസ്ഥാനിലെ മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്.

“ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ന് നിങ്ങൾ രാജസ്ഥാൻ സന്ദർശിക്കും. നിങ്ങളുടെ ഓഫീസ് ( PMO) രാജസ്ഥാനിലെ നിങ്ങളുടെ പരിപാടിയിൽ നിന്ന് മുൻകൂട്ടി നിശ്ചയിച്ച എന്റെ മൂന്ന് മിനിറ്റ് പ്രസംഗം നീക്കം ചെയ്‌തു. അതിനാൽ പ്രസംഗത്തിലൂടെ നിങ്ങളെ സ്വാഗതം ചെയ്യാൻ എനിക്ക് കഴിയില്ല. ഈ ട്വീറ്റിലൂടെ രാജസ്ഥാനിലേക്ക് ഞാൻ നിങ്ങളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു” എന്നാണ് അശോക് ഗെഹ്‌ലോട്ട് ട്വിറ്ററിൽ കുറിച്ചത്. കര, നാവിക, വ്യോമ സേനകളിലെ റിക്രൂട്ട്‌മെന്റിനുള്ള അഗ്നിവീർ പദ്ധതി പിൻവലിക്കണമെന്നത് അടക്കം പ്രധാനമന്ത്രിയോട് ഉന്നയിക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതികളുടെ പട്ടികയും ഗെഹ്‌ലോട്ട് തന്റെ ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഗെഹ്‌ലോട്ടിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രിയുടെ സംസ്ഥാനത്തെ പരിപാടികളിലേക്ക് അദ്ദേഹത്തെ എപ്പോഴും ക്ഷണിക്കാറുണ്ടെന്നും സിക്കാർ പരിപാടിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ വിലമതിക്കുന്നെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു . “ശ്രീ അശോക് ഗെഹ്‌ലോട്ട് ജി, പ്രോട്ടോക്കോൾ അനുസരിച്ച് നിങ്ങളെ യഥാവിധി ക്ഷണിച്ചു. നിങ്ങളുടെ പ്രസംഗവും സ്ഥാനപ്പെടുത്തി. പക്ഷേ നിങ്ങൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്നാണ് നിങ്ങളുടെ ഓഫീസ് അറിയിച്ചത് . എങ്കിലും ഇന്നത്തെ പരിപാടിയിൽ ചേരാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ” എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

സിക്കാർ സന്ദർശന വേളയിൽ മോദി 1.25 ലക്ഷം പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (PMKSK) രാജ്യത്തിന് സമർപ്പിച്ചു. കർഷകർക്ക് ആവശ്യമായ വളവും വിത്തും വാങ്ങാനും മണ്ണ് പരിശോധന നടത്താനും കൃഷിരീതികളെക്കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങൾ ലഭ്യമാക്കാനും കഴിയുന്ന കേന്ദ്രങ്ങളാണ് ഇവ. കർഷകരുടെ സമൃദ്ധിക്ക് വഴിയൊരുക്കുന്ന ഏകജാലക കേന്ദ്രങ്ങളെന്നാണ് പ്രധാനമന്ത്രി ഈ പദ്ധതിയെ വിശേഷിപ്പിച്ചത്.

Tags: Narendra Modiashok gehlot
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies