Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നിലമ്പൂർ പുലിമുണ്ട ആദിവാസി കോളനിയിലെ ദുരിതജീവിതം പരിശോധിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി; ജില്ലാ കളക്ടറെയും ലീഗൽ സർവ്വീസ് അതോറിറ്റിയെയും ചുമതലപ്പെടുത്തി

by Brave India Desk
Jul 28, 2023, 10:57 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: നിലമ്പൂർ കരുളായി, മുണ്ടക്കടവ് പുലിമുണ്ട ആദിവാസി കോളനിയിലെ ദുരിതജീവിതം പരിശോധിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി. 2019 ലെ പ്രളയത്തിൽ വീടുകൾ തകർന്ന ഇവർക്ക് പകരും വീടുകൾ വെച്ചുനൽകാനോ പുനരധിവസിപ്പിക്കാനോ ഇതുവരെ നടപടികളായിട്ടില്ല. സർക്കാർ ഇവർക്ക് അനുവദിച്ച വനഭൂമിയിൽ ടാർപാളിൻ ഷീറ്റുകൾ കൊണ്ട് മറച്ച താൽക്കാലിക ഷെഡ്ഡുകളിലാണ് ഇവരുടെ താമസം. ബ്രേവ് ഇന്ത്യ ന്യൂസ് ഇവരുടെ ദുരിതജീവിതം റിപ്പോർട്ട് ചെയ്തിരുന്നു.

പുലിമുണ്ട കോളനിയിലെ ദുരിതജീവിതം തുറന്ന് പറഞ്ഞ് വനവാസികൾ- വീഡിയോ കാണാം

Stories you may like

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

കോളനിയിലെ ബുദ്ധിമുട്ടുകൾ ജില്ലാ കളക്ടറും ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും നേരിട്ട് പോയി കണ്ട് പരിശോധിക്കാനാണ് ജസ്റ്റീസ് വിജു ഏബ്രഹാമിന്റെ നിർദ്ദേശം. അടിയന്തിര സഹായം എത്തിക്കാനും കോടതി ചുമതലപ്പെടുത്തി. മഴക്കാലമായതിനാൽ ആവശ്യമെങ്കിൽ ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്‌മെന്റ് പ്രൊജക്ട് (ഐടിഡിപി) ഉദ്യോഗസ്ഥരാണ് വനവാസി കോളനികളിൽ സൗകര്യങ്ങൾ ഒരുക്കേണ്ടത്. എന്നാൽ നിരവധി വനവാസി കോളനികൾ ഉളള നിലമ്പൂരിൽ ഐടിഡിപി നിഷ്‌ക്രിയമാണെന്നാണ് വനവാസികൾ പറയുന്നത്. കരുളായിയിൽ നിന്ന് അഞ്ച് കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ച് വേണം പുലിമുണ്ട കോളനിയിൽ എത്താൻ. റോഡിന്റെ അവസ്ഥയും ശോചനീയമാണ്. കോളനിയിൽ നിന്ന് പുറംലോകമായ കരുളായിയിലെത്താൻ 900 രൂപയാണ് ജീപ്പ് വാടക.

അടിയന്തിര ഘട്ടങ്ങളിലും ആശുപത്രി ആവശ്യങ്ങൾക്കും വാഹനം വിളിക്കുമ്പോൾ ഈ തുക ഐടിഡിപിയാണ് നൽകേണ്ടത്. ഈ വാടക നൽകുന്നതിൽ മാസങ്ങളുടെ കാലതാമസമാണ് ഐടിഡിപി വരുത്തുന്നത്. അതുകൊണ്ടു തന്നെ അത്യാവശ്യഘട്ടങ്ങളിൽ കോളനിക്കാർ വിളിച്ചാൽ വാഹനവും വരില്ല. പൊട്ടിക്കീറിയ ടാർപാളിൻ കൊണ്ട് മറച്ച ശുചിമുറികളാണ് ഉപയോഗിക്കുന്നത്. ആനയും കാട്ടുപന്നിയും ഉൾപ്പെടെയുളള വന്യമൃഗങ്ങൾ ഉയർത്തുന്ന ഭീഷണി വേറെയും.

മുണ്ടക്കടവ് നദിക്കരയിൽ താമസിച്ചിരുന്ന ആദിവാസി കുടുംബങ്ങളുടെ വീടുകൾ പൂർണമായി 2019 ലെ പ്രളയത്തിൽ നശിച്ചിരുന്നു. ഒരു വർഷത്തിലധികം ക്യാമ്പുകളിൽ കഴിഞ്ഞ ശേഷമാണ് ഇവർ വനഭൂമിയിലേക്ക് സ്വയം തിരിച്ചെത്തി ഷെഡ്ഡ് കെട്ടി താമസം തുടങ്ങിയത്. 36 കുടുംബങ്ങളാണ് പുലിമുണ്ട കോളനിയിലുളളത്. ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ വനാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും പെരിന്തൽമണ്ണ സബ് കളക്ടറുടെ മേശപ്പുറത്ത് ആ ഫയൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. എംഎൽഎ ഉൾപ്പെടെയുളള ജനപ്രതിനിധികൾ ഇവരുടെ ദുരിതം പരിഹരിക്കാൻ യാതൊരു ഇടപെടലും നടത്തിയിട്ടില്ല.

Tags: Tribal DevelopmentKerala tribalITDPtribal colony
Share6
Tweet
SendShare

Latest stories from this section

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘ബെവ്‌കോ ജവാൻ റമ്മിനോട് മാത്രം സ്നേഹം കാട്ടുന്നു!’; വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ ബെവ്കോയ്ക്ക് സുപ്രീം കോടതി നോട്ടീസ്!

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

‘സ്വാതന്ത്ര്യദിനത്തിൽ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും!’; പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

Discussion about this post

Latest News

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies