ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ശക്തമായ മഴ. രാവിലെ ഡൽഹി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്.
അടുത്തിടെ പെയ്ത കനത്ത മഴയിൽ യമുനാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡൽഹി നഗരം വെളളത്തിൽ മുങ്ങിയിരുന്നു. തലസ്ഥാനവാസികളെ മുഴുവൻ ദുരിതത്തിലാക്കിയ ദിനങ്ങളായിരുന്നു അത്. ജനവാസ കേന്ദ്രങ്ങളിലുൾപ്പെടെ വെളളം കയറിയതോടെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു. ഇവർ വീടുകളിലേക്ക് മടങ്ങിയെത്തിയിട്ട് അധികം നാളായിട്ടില്ല. ഇതിന് പിന്നാലെ പുലർച്ചെ അപ്രതീക്ഷിതമായി പെയ്ത മഴ ജനങ്ങളിൽ ആശങ്ക വിതയ്ക്കുന്നതായിരുന്നു. നിരവധി ആളുകൾക്കാണ് കനത്ത മഴയിൽ കൃഷിയിടങ്ങൾ നഷ്ടപ്പെട്ടത്.
നോയിഡ, ഡൽഹി, ഗുരുഗ്രാം, റെവരി, ബവാൽ, നുഹ്, ഹാപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുള്ളതായി പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആകാശം മേഘാവൃതമായതിനാൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളണ്ട്. 26.6 ഡിഗ്രി സെൽഷ്യസ് ആണ് നഗരത്തിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില.
Discussion about this post