ഇസ്ലാമാബാദ്: ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹൈൽമറ്റ് ധരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് തർക്കിക്കുന്ന യാത്രക്കാരന്റെ വീഡിയോ വൈറൽ. ഡ്രൈവിങ്ങിനിടെ ഇസ്ലാമിക തലപ്പാവ് അഴിച്ചുമാറ്റി ഹെൽമെറ്റ് ധരിക്കാൻ സാധിക്കില്ലെന്നാണ് യാത്രക്കാരൻ പറഞ്ഞത്. പാകിസ്താനിൽ നിന്നുള്ളതാണ് വീഡിയോ. ഒരു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിനാണ് യാത്രക്കാരന്റെ വിചിത്ര മറുപടി.
നിങ്ങൾ എന്നോട് 10001 പാകിസ്താൻ രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെടുന്നു. പക്ഷേ ഞാൻ ഇമാമ ഷെരീഫ്( ഇസ്ലാമിക തലപ്പാവ്) അഴിച്ചുമാറ്റി പകരം ഹെൽമെറ്റ് ധരിക്കില്ല. ഞാൻ ദിവസേന പിഴ അടയ്ക്കും, പക്ഷേ എന്റെ ഇസ്ലാമിക ശിരോവസ്ത്രം ഞാൻ നീക്കംചെയ്യില്ലെന്ന് യാത്രക്കാരൻ മാദ്ധ്യമ പ്രവർത്തകനോട് പറഞ്ഞു.
ഹെൽമെറ്റ് ധരിക്കില്ല, പക്ഷേ ഈ ഇസ്ലാമിക തലപ്പാവ് എനിക്ക് വളരെ പ്രധാനമാണെന്ന് യാത്രക്കാരൻ വീഡിയോയിൽ പറയുന്നത് കേൾക്കാ.ം കുളിക്കുമ്പോൾ തലപ്പാവ് ധരിക്കാറുണ്ടോ എന്നായിരുന്നു മാദ്ധ്യമ പ്രവർത്തകൻ ഇതിന് മറുപടിയായി ചോദിച്ചത്. ഈ ചോദ്യം ചോദിച്ചതോടെയ യാത്രക്കാരൻ അസ്വസ്ഥനാവുകയും നീ ഒരു മന്ദബുദ്ധിയെ പോലെ സംസാരിക്കാതെ അർത്ഥവത്തായ എന്തെങ്കിലും സംസാരിക്കൂ എന്ന് യാത്രക്കാരൻ ആക്രോശിച്ചു.











Discussion about this post