കൊച്ചി : ആലുവയിൽ അഞ്ച് വയസുകാരിയായ പെൺകുട്ടിയെ അസം സ്വദേശിയായ യുവാവ് പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ മാപ്പ് ചോദിച്ച് യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. ”പൊന്നുമോളെ ചാന്ദിനി ഒരായിരം മാപ്പ്” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം ഇവിടെയുള്ള ആരും ഈ സംഭവത്തിൽ പ്രതകരിക്കില്ലെന്നും കാരണം ഇത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെയുള്ള ഒരുത്തനും മിണ്ടില്ല,അപമാനഭാരം കൊണ്ട് ആരുടെയും തല താഴില്ല, കാരണം ഇത് നടന്നത് നമ്പർ വൺ കേരളത്തിലാണ്. ഇവിടുത്തെ സിനിമാക്കാരുടെ ഇൻസ്റ്റാഗ്രാമിൽ ഇന്ന് കണ്ണീർ പുഷ്പങ്ങൾ ഉണ്ടാവില്ല. കാരണം ഈ ക്രൂരത നടന്നത് കേരളത്തിൽ ആണ്.
പ്രബുദ്ധ കേരളത്തിൽ ആയതുകൊണ്ട് ആ പെൺകുട്ടിക്ക് വേണ്ടി സംസാരിക്കാൻ ഇവിടുത്തെ സാംസ്‌കാരിക നായകരെന്ന് പറയുന്ന ഇടതുപക്ഷത്തിന്റെ കുഴലൂത്തുകാർ മുന്നോട്ടു വരില്ല. കാരണം കേരളത്തെ കുറിച്ച് സത്യം പറയാൻ തുനിഞ്ഞാൽ കേരളത്തിലെ ഇടത് പക്ഷം പകവീട്ടുമെന്ന ഭയം നാലാൾ അറിയുന്ന ഏവർക്കും ഉണ്ട്. എത്ര വലിയ സിനിമ നടൻ ആയാലും പണച്ചാക്ക് ആയാലും അങ്ങനെ തന്നെയാണ്.
സത്യത്തിൽ സത്യം പറയാനും ജനാധിപത്യ മാർഗ്ഗത്തിൽ പ്രതിഷേധിക്കാനും കഴിയാത്ത ഈ അവസ്ഥയല്ലേ ഫാസിസം എന്ന് പറയുന്നത് എന്ന് പ്രശാന്ത് ശിവൻ ചോദിച്ചു. ഭരിക്കുന്ന തംബ്രാന് കോപമുണ്ടാവുമോ എന്നുള്ള ഭയം നിമിത്തം സത്യത്തെ മറച്ചു പിടിക്കുന്നതിന് അല്ലേ ഏകാധിപത്യം എന്നു പറയുന്നത് ? മാദ്ധ്യമങ്ങൾ എന്ത് പറയണം എന്ത് പറയരുത് എന്ന് നിയമാവലി ഉണ്ടാക്കി തിട്ടൂരം ഇറക്കുന്നത് അല്ലേ അടിയന്തിരാവസ്ഥ ? ഇതല്ലേ ഹിറ്റ്‌ലറും മാവോയും സ്റ്റാലിനും എല്ലാം ചെയ്തത് എന്നും അദ്ദേഹം ആരാഞ്ഞു.
പിണറായി ഭരിക്കുന്ന കേരളത്തിൽ മറ്റൊരു ഒറ്റപ്പെട്ട തീവ്രത കുറഞ്ഞ ഒരു സംഭവം കൂടി നടന്നിരിക്കുകയാണ് എന്നും പ്രശാന്ത് ശിവൻ കുറിച്ചു.
Discussion about this post