ന്യൂയോർക്ക്; മദ്യലഹരിയിലായിരുന്ന സഹയാത്രികൻ ഒൻപത് മണിക്കൂറോളം തന്നെയും മകളെയും ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതി. ഡെൽറ്റ എയർലൈൻസ് വിമാനത്തിലാണ് സംഭവം. ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ, ക്ഷമിക്കൂയെന്ന് പറഞ്ഞെന്നും യുവതി ആരോപിച്ചു. വിമാനയാത്രക്കാർ അതിക്രമം തടയാൻ ശ്രമിച്ചില്ലെന്നും യുവതി ആരോപിച്ചു. മദ്യലഹരിയിലായിരുന്ന യാത്രക്കാരന് വീണ്ടും മദ്യം നൽകിയെന്നും പരാതിയിലുണ്ട്. കടുത്ത അനാസ്ഥയ്ക്ക് നഷ്ടപരിഹാരമായി 2 മില്യൺ ഡോളർ നൽകണമെന്നാണ് യുവതിയുടെ ആവശ്യം.
മദ്യപിച്ച് വിമാനത്തിൽ കയറിയ പ്രതിക്ക് വിമാനത്തിലെ ജീവനക്കാർ വീണ്ടും മദ്യം നൽകി എന്നും പരാതിക്കാർ ആരോപിച്ചു. മകൾ ചെറിയ കുട്ടിയാണെന്ന് പറഞ്ഞ് അപേക്ഷിച്ചെങ്കിലും വകവച്ചില്ലെന്നും അക്രമാസക്തനായി ശരീരത്തിൽ അനുചിതമായി സ്പർശിക്കുകയും മോശം ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. മറ്റ് യാത്രക്കാർ ഇടപെടാൻ ശ്രമിച്ചപ്പോൾ ഇവരോടും മോശമായി പെരുമാറി. വിമാന അധികൃതരോട് പരാതി പറഞ്ഞെങ്കിലും ശാന്തയാവാനായിരുന്നു നിർദ്ദേശം.











Discussion about this post