ബെയ്‌റൂട്ട്: ഖുർആനെ അവഹേളിക്കുന്നവർക്ക് ഇസ്ലാമിക മത വിശ്വാസികൾ കർശന ശിക്ഷ നൽകണമെന്ന ആഹ്വാനവുമായി ഭീകര നേതാവ്. ലെബനനിലെ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്രള്ളയാണ് ആഹ്വാനവുമായി രംഗത്ത് വന്നത്. ഖുർആനെ അവഹേളിക്കുന്ന നടപടികൾക്ക് ഭരണകൂടങ്ങൾ കൂട്ട് നിന്നാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും നസ്രള്ള വ്യക്തമാക്കി.
മുഹറം ആഘോഷത്തിന്റെ ഭാഗമായി ഇസ്ലാമിക വിശ്വാസികൾക്ക് വേണ്ടി പങ്കുവച്ച സന്ദേശത്തിലാണ് ഭീകര നേതാവിന്റെ ആഹ്വാനം. ഇസ്ലാമിക വിശുദ്ധ ഗ്രന്ഥമായ ഖുർആനെ ആക്രമിക്കുന്നവർക്ക് ഇസ്ലാമിക വിശ്വാസികൾ കർശന ശിക്ഷ നൽകണം. മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ സർക്കാർ മറ്റ് രാജ്യങ്ങളെപ്പോലെ ഖുർആനെ അവഹേളിക്കുന്ന നടപടികൾക്ക് കൂട്ട് നിൽക്കരുത്. ഒർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ യോഗം മുസ്ലീങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം. ഖുർആൻ കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് യോഗത്തിൽ ചർച്ചയാകുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നസ്രള്ള കൂട്ടിച്ചേർത്തു.
അടുത്തിടെ സ്വീഡൻ, ഡെന്മാർക്ക് എന്നിവിടങ്ങളിൽ ഖുർആൻ കത്തിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നസ്രള്ളയുടെ മുഹറം സന്ദേശം. ഖുർആൻ കത്തിച്ച സംഭവത്തിനെതിരെ ഭീകര നേതാവ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. അതേസമയം നസ്രള്ളയുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ രൂക്ഷമായ വിമർശനമാണ് നസ്രള്ളയ്‌ക്കെതിരെ ഉയരുന്നത്.
Discussion about this post