കൊൽക്കത്ത : പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ വെച്ച് പാകിസ്താൻ സ്വദേശിയായ യുവതിയെ പിടികൂടി. കൊൽക്കത്തയിലെ യുഎസ് കോൺസുലേറ്റിന് സമീപം ഹോ ചി മിൻ സരണിയിൽ നിന്നാണ് യുവതിയെ പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ഇവർ പ്രദേശത്ത് അലഞ്ഞുതിരികയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഏറെ നേരമായി യുവതി പ്രദേശത്ത് അലഞ്ഞുതിരിയുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇവരെ പിടികൂടി ചോദ്യം ചെയ്യുകയായികുന്നു.
കൊൽക്കത്ത പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും (എസ്ടിഎഫ്) സ്പെഷ്യൽ ബ്രാഞ്ചും സംയുക്തമായാണ് ചോദ്യം ചെയ്തത്.
ബ്യൂട്ടീഷ്യനാണെന്നാണ് പാക് യുവതി പറഞ്ഞത്. 2021 ഡിസംബറിൽ ഭർത്താവിനോടൊപ്പം ഇന്ത്യയിലെത്തിയ ഇവർ ഏറെ നാളായി ഇവിടെയാണ് താമസിക്കുന്നത്. എന്തിനാണ് ഇവിടെയെത്തിയത് എന്ന് യുവതി വ്യക്തമാക്കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. യുവതിയുടെ ഇന്ത്യൻ വിസയ്ക്ക് 2024 ജനുവരി വരെ സാധുതയുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post