ടോക്കിയോ: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സംരംഭത്തിന്റെ കരാര്‍ ലക്ഷ്യമിട്ട് ജപ്പാന്. ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ നേടാനുള്ള ഒരുക്കങ്ങളെല്ലാം ജപ്പാന് പൂര്‍ത്തിയാക്കിയെന്ന് ജപ്പാനിലെ നിക്കേയ് ബിസിനസ് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്തത്.
1 ട്രില്യണ്‍ യെന്‍ (8.11 ബില്ല്യണ്‍ ഡോളര്‍) ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മാണത്തിനായി ഇന്ത്യക്ക് ലോണ്‍ നല്‍കാനും ജപ്പാന് തീരുമാനിച്ചിട്ടുണ്ട്. 980 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍.
ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബേയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കരാര്‍ സംബന്ധിച്ച് സംയുക്ത പ്രസ്താവനയിറക്കുമെന്നാണ് നിക്കേയ് ബിസിനസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുംബൈയില്‍ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്കുള്ള 505 കിലോമീറ്റര്‍ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയുടെ സാധ്യതയെക്കുറിച്ചും ടോക്കിയോ പഠനം നടത്തി കഴിഞ്ഞു. 2017ല്‍ നിര്‍മ്മാണം ആരംഭിച്ച് 2023ഓടെ ബുള്ളറ്റ് ട്രെയിന്‍ ചലിക്കത്തക്ക രീതിയിലാണ് ടോക്കിയോ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ചൈനയോട് തോറ്റ് ഇന്ത്യോനേഷ്യന്‍ ഹൈ സ്പീഡ് റെയില്‍ ഇടപാട് നഷ്ടമായത് ജപ്പാന് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. ഇന്ത്യോനേഷ്യയുടെ ആദ്യ ഫാസ്റ്റ് ട്രെയിന്‍ സംരംഭത്തിന്റെ ഡീല്‍ ജപ്പാന് നഷ്ടമായത് ഗ്യാരന്റിയില്ലാതെ ബെയ്ജിംഗ് 5 ബില്യണ്‍ ഡോളര്‍ ലോണായി ഇന്ത്യോനേഷ്യയ്ക്ക് നല്‍കിയത് കൊണ്ടാണ്. അതു പോലെ ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ ഇടപാട് നഷ്ടമാകരുതെന്ന കടുത്ത തീരുമാനത്തിലാണ് ജപ്പാന്റെ പ്രവര്‍ത്തനങ്ങള്‍.
Discussion about this post