ന്യൂഡൽഹി : ഗണപതി ഭഗവാനെ അവഹേളിച്ചതിൽ ഖേദം പ്രകടിപ്പിക്കില്ല എന്നുള്ള സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാട് അങ്ങേയറ്റത്തെ ദാർഷ്ട്യവും ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളോടുള്ള അവജ്ഞയും കാണിക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രതിപക്ഷം സ്പീക്കറോട് പരാമർശം തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും സ്പീക്കർ തിരുത്തൽ ഒന്നും നടത്താത്തതിനാൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം സഹകരിക്കുമോ എന്നും വി മുരളീധരൻ ചോദിച്ചു. ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.
കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ പ്രമുഖ നേതാക്കളായ എൻഎസ്എസിന്റെ സുകുമാരൻ നായരും എസ്എൻഡിപിയുടെ തുഷാർ വെള്ളാപ്പള്ളിയും ഈ സംഭവത്തിലുള്ള ഹിന്ദു സമൂഹത്തിന്റെ അമർഷവും ദുഃഖവും വ്യക്തമാക്കിയിരുന്നു. അതിനുശേഷവും തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കില്ല എന്നുള്ള സ്പീക്കറുടെ തീരുമാനം ഹിന്ദു സമൂഹത്തോടുള്ള ധാർഷ്ട്യവും വെല്ലുവിളിയും ആണെന്നും വി മുരളീധരൻ വ്യക്തമാക്കി.
ഖേദം പ്രകടിപ്പിക്കില്ലെന്ന നിയമസഭാ സ്പീക്കറുടെ സമീപനത്തോട് വരാൻ പോകുന്ന നിയമസഭാ സമ്മേളനത്തിൽ കോൺഗ്രസ് എടുക്കുന്ന നിലപാട് എന്തായിരിക്കും എന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങൾക്കും ആരാധനാമൂർത്തികൾക്കും എതിരായി മാർക്സിസ്റ്റ് പാർട്ടി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന അവഹേളന പരാമർശങ്ങളുടെ ഭാഗമായിട്ട് തന്നെയാണ് സ്പീക്കറുടെ വാക്കുകളും കേരളത്തിലെ ഹിന്ദുസമൂഹം കാണുന്നത് എന്നും വി മുരളീധരൻ വ്യക്തമാക്കി.
Discussion about this post