ഇംഫാല്‍ : മണിപ്പൂരില്‍ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ ശവസംസ്‌കാരം ഹൈക്കോടതി തടഞ്ഞു. ഇന്ന് രാവിലെ 11 ന് ബിഷ്ണുപൂരില്‍ കൂട്ട ശവസംസ്‌കാരം നടത്താന്‍ കുക്കി സംഘടനകള്‍ തയ്യാറെടുക്കുന്നതിന്റെ ഇടയിലാണ് ഹൈക്കോടതി ഉത്തരവ്. പ്രദേശത്ത് തല്‍സ്ഥിതി തുടരണമെന്നും ഹൈക്കോടതി വ്യക്തമാക്കി. തല്‍സ്ഥിതി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചു.
ഇന്ന് പുലര്‍ച്ചെ 6 മണിക്കാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചത്. മെയ്തീ വിഭാഗത്തിന് ഭൂരിപക്ഷമുള്ള സ്ഥലത്ത് ശവസംസ്‌കാരം നടത്തിയാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുക്കി വിഭാഗക്കാര്‍ക്ക് മറ്റൊരു സ്ഥലത്ത് സംസ്‌കാരം നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു.
ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറത്തിനും (ഐടിഎല്‍എഫ്) സംയുക്ത ജീവകാരുണ്യ സംഘടനകള്‍ക്കും ഇത് സംബന്ധിച്ച് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് ഓഗസ്റ്റ് 9 ന് വീണ്ടും പരിഗണിക്കും.
Discussion about this post