ബെർലിൻ: ബെർലിനിൽ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ വനിതാ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശനിയാഴ്ച ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം വനിതാ താരങ്ങൾക്ക് ആശംസകൾ അറിയിച്ചത്.
‘ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യ ഈ നേട്ടം കരസ്ഥമാക്കുന്നത്. ഇന്ത്യയ്ക്ക് നിങ്ങൾ സ്വർണ്ണ മെഡൽ നേടി കൊടുത്തു, ഇത് അഭിമാന നിമിഷമാണ്. ടീമിന്റെ കഠിനാധ്വാനവും അർപ്പണ മനോഭാവവുമാണ് ഈ മികച്ച നേട്ടത്തിലേക്ക് നയിച്ചത്, ഞങ്ങളുടെ ചാമ്പ്യന്മാർക്ക് അഭിനന്ദനങ്ങൾ,’- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഫൈനലിൽ മെക്സിക്കോയെ തോതിൽപ്പിച്ചാണ് ഇന്ത്യൻ വനിതാ താരങ്ങൾ ചരിത്ര വിജയം നേടിയിരിക്കുന്നത്.
Discussion about this post