ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് മുൻ മിസ്റ്റർ തമിഴ്‌നാട് മരിച്ചു. ബോഡി ബിൽഡറും, പ്രശസ്ത ടിവി താരം ശ്രുതി ഷൺമുഖ പ്രിയയുടെ ഭർത്താവുമായ അരവിന്ദ് ശേഖർ (30) ആണ് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.തമിഴ്‌നാട്ടിലെ ഫിറ്റ്‌നസ് സർക്കിളിൽ വലിയ ഞെട്ടലാണ് ഈ വേർപാട് ഉണ്ടാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് രണ്ടിനായിരുന്നു അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.2022 ലെ മിസ്റ്റർ തമിഴ്‌നാട് ആയിരുന്നു അരവിന്ദ്. ഫിറ്റ്‌നെസ് മോഡൽ, ഫിറ്റ്‌നെസ് കോച്ച് എന്നീ നിലകളിലും ഏറെ ശ്രദ്ധേയനായിട്ടുണ്ട്.
ഒരു വർഷം മുൻപായിരുന്നു ശ്രുതിയുമായുള്ള വിവാഹം. അടുത്തിടെയായിരുന്നു ഇവർ ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചത്. ശ്രുതി തന്നെയാണ് മരണം ട്വിറ്ററിലൂടെ അറിയിച്ചത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.
Discussion about this post