ലക്‌നൗ: പ്രാർത്ഥനയ്ക്കായി ഭൂമി നൽകിയ ഹിന്ദുമതവിശ്വാസികളെ സ്വന്തം ഭൂമിയിൽ നിന്ന് പുറത്താക്കി ഇസ്ലാമിസ്റ്റുകൾ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. 6 വർഷം മുൻപ് പ്രളയസമയത്ത് പ്രാർത്ഥനയ്ക്കായി ഉചിതമായ സ്ഥലം കണ്ടെത്താനാകാതെ വന്നതോടെ പ്രദേശത്തെ മുസ്ലീം സമുദായത്തിലെ ആളുകളെ ഗ്രാമവാസികൾ സഹായിക്കുകയായിരുന്നു.
മുസ്ലീം ആചാരപ്രകാരമുള്ള താസിയ നിർമ്മിക്കാനും ഗ്രാമവാസികൾ അനുവാദം നൽകി. താത്ക്കാലിക ഇടമാണ് നൽകിയതെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഇസ്ലാമിസ്റ്റുകൾ ഈ പ്രദേശം കൈവശപ്പെടുത്തുകയായിരുന്നു. ഈ ഭൂമിയ്ക്ക് ഇമാം ചൗക്കിയെന്ന് പേര് നൽകിയ ഇസ്ലാമിസ്റ്റുകൾ ഇവിടെ ഒരു മതിൽ കെട്ടുകയും ചെയ്തു.
ഹനുമാൻ വിഗ്രഹം നിലനിൽക്കുന്നയിടത്താണ് ഈ അനധികൃത കയ്യേറ്റം. ഏറെ നാളായി ആവശ്യപ്പെട്ടിട്ടും ഭൂമി വിട്ട് നൽകാത്തതിനെ തുടർന്ന് പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ. ഇസ്ലാം മതത്തിലെ മുഹമ്മദുമായി ബന്ധപ്പെട്ടതാണ് താസിയ അഥവാ ടാസിയ
Discussion about this post