Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നഗരങ്ങൾ അടയാളപ്പെടുത്തിയ ഇന്ത്യയുടെ ഭൂപടം, മുൻ ഭീകരാക്രമണങ്ങളുടെ വീഡിയോകൾ, ബോംബ് നിർമ്മാണത്തിനായി വിദഗ്ധ പരിശീലനം; പൂനെ ഇസ്ലാമിക് സ്റ്റേറ്റ് കേസിൽ ഭീകരവിരുദ്ധ സേന കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

പ്രതികളെ കസ്റ്റഡിയിൽ വിട്ട് കോടതി

by Brave India Desk
Aug 5, 2023, 10:53 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പൂനെ: പൂനെ ഇസ്ലാമിക് സ്റ്റേറ്റ് കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെയും ഓഗസ്റ്റ് 11 വരെ ഭീകരവിരുദ്ധ സേനയുടെ കസ്റ്റഡിയിൽ വിടുന്നതായി കോടതി അറിയിച്ചു. ഇന്ത്യയിലെ നഗരങ്ങൾ അടയാളപ്പെടുത്തിയ ഭൂപടവും മുൻ ഭീകരാക്രമണങ്ങളുടെ വീഡിയോകളും വിവരങ്ങളും അടങ്ങിയ ലാപ്പ്ടോപ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തതായി ഭീകരവിരുദ്ധ സേന അറിയിച്ചു. പ്രതികൾ ഭീകരാക്രമണങ്ങളെ കുറിച്ച് വിശദമായി പഠിച്ചിരുന്നതായും ഭീകരവിരുദ്ധ സേന കോടതിയിൽ വിശദീകരിച്ചു.

പിടിയിലായ അഞ്ച് പേരും ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമുള്ളവരാണ്. ഐഎസിന്റെ അൽ സുഫാ വിഭാഗവുമായിട്ടാണ് ഇവർ ചേർന്ന് പ്രവർത്തിച്ചിരുന്നത്.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

ഭീകരന്മാരായ മുഹമ്മദ് ഇമ്രാൻ ഖാൻ, മുഹമ്മദ് യൂനുസ് സാകി എന്നിവർക്ക് ബോംബ് നിർമ്മിക്കാൻ പരിശീലനം നൽകിയത് സുൽഫിക്കർ അലി എന്ന ഭീകരനാണെന്നും ഭീകരവിരുദ്ധ സേന കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് എൻ ഐ എയും നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 3ന് മുംബൈയിൽ നിന്നും തബീഷ് നസീർ സിദ്ദിഖി, പൂനെയിൽ നിന്നും അബു നുസൈബ, താനെയിൽ നിന്നും ഷർജീൽ ഷെയ്ഖ്, സുൽഫിക്കർ അലി ബറോഡാവാല എന്നിവരെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്.

കേസിൽ എൻ ഐ എ തിരഞ്ഞിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യാ ഭീകരരായ മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് യൂനുസ് എന്നിവരെ ജൂലൈ 18ന് പൂനെ ഭീകരവിരുദ്ധ സേനയും പിടികൂടിയിരുന്നു. എൻ ഐ എ അറസ്റ്റ് ചെയ്ത സുൽഫിക്കർ അലിയെ പിന്നീട് ചോദ്യം ചെയ്യുന്നതിനായി പൂനെ ഭീകരവിരുദ്ധ സേന മുംബൈ ആർതർ റോഡ് ജയിലിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

ആകിഫ് അതീഖ് നചാൻ എന്ന ഭീകരനെ ഇന്നാണ് എൻ ഐ എ കസ്റ്റഡിയിൽ എടുത്തത്. സ്ഫോടനം നടത്തുന്നതിനായി ഐ ഇ ഡി പരീക്ഷിക്കുകയും മറ്റുള്ള ഭീകരർക്ക് താമസ സൗകര്യം ഒരുക്കി നൽകുകയും ചെയ്തത് ഇയാളാണ് എന്നാണ് എൻ ഐ എ കണ്ടെത്തിയിരിക്കുന്നത്.

2022ലെ റംസാൻ കാലത്ത് മഹാരാഷ്ട്രയിൽ എത്തിയ ഖാനും സാകിയും പിന്നീട് ബോംബ് നിർമ്മാണ പരിശീലനങ്ങളുമായി പൂനെയിൽ തന്നെ കഴിയുകയായിരുന്നു. ഇവരിൽ നിന്നും രാസവസ്തുക്കൾ, കൽക്കരി, തെർമോമീറ്റർ, മൾട്ടി മീറ്റർ, ചെറിയ ബൾബുകൾ, ബാറ്ററികൾ, ടൈംപീസ്, സ്പാനർ, മോഷ്ടിച്ച മോട്ടോർ ബൈക്കുകളുടെ അവശിഷ്ടങ്ങൾ എന്നിവയും കണ്ടെത്തിയിരുന്നു.

സ്ഫോടക വസ്തുക്കൾ, ആസിഡ്, ഡ്രോണുകൾ, എന്നിവ ഇവർ വാങ്ങിയതിന്റെ രേഖകളും ഭീകരവിരുദ്ധ സേനക്ക് ലഭ്യമായിട്ടുണ്ട്. ഇവരെ ഇവ വാങ്ങാൻ സഹായിച്ചത് ആരാണ് എന്നതും അന്വേഷിച്ച് വരികയാണെന്ന് ഭീകരവിരുദ്ധ സേന കോടതിയെ അറിയിച്ചു.

Tags: isisNIAATSPune IS CasePune ATS
Share21
Tweet
Send
Share

Latest stories from this section

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

Latest News

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies