വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി നാരായണസാമി ചെരിപ്പ് ഇട്ടുനല്‍കുന്ന വീഡിയോ വിവാദമാകുന്നു. വെള്ളപ്പൊക്ക ബാധിത മേഖല സന്ദര്‍ശിക്കാന്‍ രാഹുല്‍ പുതുച്ചേരിയില്‍ എത്തിയപ്പോഴാണ് സംഭവം. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശത്തെത്തിയപ്പോള്‍ ഷൂ അഴിച്ചുമാറ്റിയ രാഹുലിന് നാരായണസാമി തന്റെ കയ്യിലിരുന്ന ചെരിപ്പ് കൊടുക്കുകയായിരുന്നു. എതിര്‍പ്പൊന്നും കൂടാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ചെരിപ്പിടുകയും ചെയ്തു.
യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു നാരായണസാമി. പുതുച്ചേരിയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് അറുപത്തെട്ടുകാരനായ നാരായണസാമരാഹുല് ഗാന്ധി വെള്ളത്തിലൂടെ ചെരിപ്പില്ലാതെ നടക്കാന്‍ ഒരുങ്ങിയപ്പോള്‍ താന്‍ തന്റെ ചെരിപ്പ് അദ്ദേഹത്തിന് നല്‍കുകയായിരുന്നെന്ന് നാരായണസാമി പറഞ്ഞു.
https://www.youtube.com/watch?v=gCucyqutqGU
Discussion about this post