മുംബൈ : പ്രധാനമന്ത്രിയുടെ സ്വര്‍ണ നിക്ഷേപ പദ്ധതിയിലേക്ക് സിദ്ധിവിനായക ക്ഷേത്രം 40 കിലോ സ്വര്‍ണം നല്‍കും . ഈ നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശ പാവപ്പെട്ടവരുടെ ആരോഗ്യ പരിരക്ഷകള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ഉപയോഗിക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ സഞ്ജീവ് പാട്ടീല്‍ പറഞ്ഞു.സര്‍ക്കാര്‍ പദ്ധതിയിലേക്ക് സ്വര്‍ണം നിക്ഷേപിക്കാന്‍ ട്രസ്റ്റ് അംഗങ്ങള്‍ സംസ്ഥാന സര്‍ക്കാറിനോട് അനുമതി തേടിയിട്ടുണ്ടെന്നും സഞ്ജീവ് പാട്ടീല്‍ അറിയിച്ചു.
ഗോള്‍ഡ് മോണെറ്റൈസേഷന്‍ സ്കീമിലേക്കാണ് 40 കിലോ സ്വര്‍ണം നിക്ഷേപമായി നല്‍കുക.കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ആദ്യമായാണ് ഇത്ര വലിയ രീതിയില്‍ സ്വര്‍ണം നിക്ഷേപിക്കപ്പെടുന്നത് . സ്വര്ണാധിഷ്ടിത ബോണ്ട് പദ്ധതിക്ക് നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ഉണ്ടാകുന്നതെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചിരുന്നു.
Discussion about this post