കൊച്ചി: കേരളത്തിൽ ഒരു ജോലിയും നേരാവണ്ണം നടത്താനാവില്ലെന്ന് റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ്. രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിന് തുടക്കം കുറിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് കേരളത്തിനെതിരേ കേന്ദ്രമന്ത്രി രംഗത്തെത്തിയത്.
റെയിൽവേ വികസനത്തിൽ കേരള സർക്കാരിന് താൽപര്യമില്ലെന്ന് അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി.സർവേ, വിശദ പദ്ധതി രേഖ (ഡിപിആർ) തുടങ്ങി ചെറിയ കാര്യങ്ങളിൽ വരെ വലിയ ബുദ്ധിമുട്ടുകൾ ആണ് നേരിടുന്നതെന്നും ശബരി റെയിൽ ഉൾപ്പെടെയുള്ള പദ്ധതികളുടെ നിശ്ചലാവസ്ഥയെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കേരള സർക്കാർ എന്തു കാര്യം വന്നാലും അത് രാഷ്ട്രീയ കണ്ണിലൂടെ മാത്രമാണ് കാണുന്നത്. വന്ദേ ഭാരത് കേരളത്തിനു കിട്ടില്ല എന്നവിധം തരംതാണ രാഷ്ട്രീയ പ്രചാരണം നടത്തി. ഒരു സർവേ നടത്താൻ പോലും സർക്കാർ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നു എന്നെല്ലാം അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.
Discussion about this post