അടൂർ: ഏറത്ത് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് വർദ്ധനവ്. ബാങ്ക് ഭരണം പിടിക്കാനായി സിപിഎം വ്യാപക കള്ള വോട്ട് നടത്തിയതിനിനെ കൂടാതെ ഡിവൈഎഫ്‌ഐ ഗുണ്ടകളെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയും ചെയ്തു. ഇതിനെയെല്ലാം തരണം ചെയ്ത് ബിജെപി സ്ഥാനാർത്ഥികൾ നേടിയവോട്ട് വർദ്ധനവും, ജനകീയ പിന്തുണയും കണ്ടു. വെറിപൂണ്ട സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകളെ ഉപയോഗിച്ച് ബിജെപി ആർഎസ്എസ് പ്രവർത്തകരുടെ വീടുകൾ ആക്രമിക്കുകയും, വകവരുത്താൻ ശ്രമിക്കുകയും ചെയ്യുകയാണിപ്പോൾ.
ബദാമുക്കിലുള്ള അനന്തു എന്ന പ്രവർത്തകന്റെ വീട്ടിൽ കയറി ആറോളം പേർ വടിവാളുമായി അനന്തുവിനെ വെട്ടി പരിക്കേൽപ്പിക്കുകയും, ബിയർ കുപ്പിയുമായി എത്തിയ സംഘം വീടിന്റെ ജനാലകൾ എറിഞ്ഞു തകർക്കുകയും ചെയ്തു. അനന്തുവിന്റെ സുഹൃത്തും നിലമേൽ ശാഖ സ്വയംസേവകനുമായ അയ്യപ്പനെ വടിവാളുമായി തലയ്ക്ക് വെട്ടുകയും ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന വഴിയിൽ വെള്ളക്കുളങ്ങര ഭാഗത്ത് വച്ച് വാഹനം തടഞ്ഞുനിർത്തി കമ്പി കൊണ്ട് കാൽമുട്ടിന് അടിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്. അയ്യപ്പൻ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലും അനന്ദു അടൂർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്
സംഘപരിവാർ പ്രവർത്തകർക്കെതിരെ നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ന് വൈകിട്ട് 5 30ന് ചിറ്റാണിമുക്ക് ജംഗ്ഷനിൽ നിന്നും അന്തിച്ചിറയിലേക്ക് സംഘപരിവാർ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രവർത്തകർ.
Discussion about this post