ലക്‌നൗ: ഉത്തർപ്രദേശിൽ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഹിന്ദു സ്ത്രീയെ മതം മാറ്റാൻ ശ്രമിച്ച മൗലാനയെ കൈകാര്യം ചെയ്ത് നാട്ടുകാർ. അലിഗഢിലായിരുന്നു സംഭവം. ബർഹദ്വാരി മസ്ജിദിലെ മൗലാന ഹാഫിസ് ഇഖ്ബാലിനെയാണ് നാട്ടുകാർ കൈകാര്യം ചെയ്തത്. ഇതിന് ശേഷം ഇയാളെ പോലീസിന് കൈമാറി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രദേശത്തെ ഹിന്ദു സ്ത്രീയെ ആണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. പ്രേതബാധയുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു മതപരിവർത്തന ശ്രമം. എന്നാൽ ഇയാളുടെ തന്ത്രം നാട്ടുകാർ തകർത്ത് എറിയുകയായിരുന്നു.
പ്രേതബാധയുണ്ടെന്നും, ബാധ ഒഴിപ്പിക്കാമെന്നും വിശ്വസിപ്പിച്ച് ഹിന്ദു സ്ത്രീയെ ഇയാൾ മസ്ജിദിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടർന്ന് നിർബന്ധിച്ച് കൽമ ചൊല്ലിക്കാൻ ശ്രമിച്ചു. എന്നാൽ ഇതിന് വിസമ്മതിച്ച യുവതി വിവരം നാട്ടുകാരെ അറിയിച്ചു. ഇതോടെ നാട്ടുകാർ മസ്ജിദിൽ എത്തി ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. തുടർന്ന് പോലീസിനെ ഏൽപ്പിച്ചു.
ഇയാൾ നിരവധി ഹിന്ദു സ്ത്രീകളെ ഇത്തരത്തിൽ മതം മാറ്റിയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്.








