എറണാകുളം : ഇന്ത്യൻ ടീമിലെ സൂപ്പർ സ്ട്രൈക്കർ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്‌പൂർ എഫ്‌സിയിൽ നിന്നുമാണ് പണ്ഡിത കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഐഎസ്എല്‍ 2023-24 സീസണിന് മുൻപായി ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്ന ഏറ്റവും മികച്ച താരമാകും ഇഷാൻ പണ്ഡിത. രണ്ടു വർഷത്തെ കരാറാണ് പണ്ഡിത ബ്ലാസ്റ്റേഴ്സുമായി ഒപ്പു വച്ചിരിക്കുന്നത്.
ഐഎസ്‌എൽ, ഹീറോ സൂപ്പർ കപ്പ് , എഎഫ്‌സി ചാമ്പ്യൻസ് ലീഗ് തുടങ്ങിയ വിവിധ മത്സരങ്ങളിൽ 50-ലധികം മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള താരമാണ് ഇഷാൻ പണ്ഡിത. ഇന്ത്യന്‍ ടീമിൽ ആറ് മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ജംഷഡ്‌പൂർ എഫ്‌സി കൂടാതെ എഫ്‌സി ഗോവയിലും കളിച്ചിട്ടുണ്ട്. ക്ലബ് കരിയറിലാകെ 69 മത്സരങ്ങള്‍ കളിച്ച പണ്ഡിത 13 ഗോളുകൾ നേടിയിട്ടുണ്ട്.
ആറ് വര്‍ഷം സ്‌പെയിനില്‍ ജൂനിയർ ക്ലബ്ബ് തലത്തിൽ കളിച്ചിട്ടുള്ള താരമാണ് പണ്ഡിത. ഐഎസ്എൽ 2020- 21 സീസണിൽ എഫ്‌സി ഗോവയിലൂടെ ആയിരുന്നു പണ്ഡിതയുടെ അരങ്ങേറ്റം.
പിന്നീട് ജംഷഡ്‌പൂര്‍ എഫ്‌സിയിൽ 34 മത്സരങ്ങളില്‍ കളിച്ച പണ്ഡിത 5 ഗോളുകളും നേടിയിട്ടുണ്ട്.
Discussion about this post