പരിയാരം : കണ്ണൂര്‍ ജില്ലയില്‍ എട്ടാക്ലാസ് വിദ്യാര്‍ഥിനിയായ പതിമൂന്നുകാരിയെ പീഡിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോക്സോ നിയമ പ്രകാരം മുന്‍ സിപിഎം സെക്രട്ടറിക്കെതിരെ കേസെടുത്തു. മുന്‍ സിപിഎം കല്ലംവള്ളി ബ്രാഞ്ച് സെക്രട്ടറിയായ മധുസൂദനന് എതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്. ഇയാള്‍ രണ്ട് തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കുട്ടി പോലീസിന് മൊഴി നല്കി.
ഇയാള്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന പാര്‍ട്ടി പുറത്താക്കിയത്. ചുമതലയില്‍ ഉള്ളപ്പോഴാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. കുട്ടിയുടെ അമ്മ സ്കൂള്‍ അധികൃതര്‍ മുഖാന്തരം ചൈല്‍ഡ് ലൈനിന് നല്കിയ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്.
Discussion about this post