Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അഴിമതിക്കെതിരെ ഇന്ത്യയ്ക്കുള്ളത് അസഹിഷ്ണുതയുടെ നയം; അത്യാഗ്രഹം സത്യം തിരിച്ചറിയുന്നതിൽ നിന്ന് നമ്മെ തടയും; പ്രധാനമന്ത്രി

by Brave India Desk
Aug 12, 2023, 12:09 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത :അഴിമതിക്കെതിരെ അസഹിഷ്ണുതയുടെ നയമാണ് ഇന്ത്യയ്ക്കുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊൽക്കത്തയിൽ നടക്കുന്ന പരിപാടിയിൽ വീഡിയാ കോൺഫറൻസ് വഴിയാണ് അദ്ദേഹം പങ്കെടുത്തത്.

നോബൽ സമ്മാന ജേതാവ് ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ കൊൽക്കത്ത നഗരത്തിലേക്ക് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം തുടങ്ങിയത്. അത്യാഗ്രഹം സത്യം തിരിച്ചറിയുന്നതിൽ നിന്ന് നമ്മെ തടയുമെന്ന് ടാഗോറിന്റെ രചനകളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടാതെ അത്യാഗ്രഹം ഉണ്ടാകരുത് എന്ന് വിവർത്തനം ചെയ്യുന്ന പുരാതന ഇന്ത്യൻ ഉപനിഷത്തുകളെക്കുറിച്ചും അദ്ദേഹം യോഗത്തിൽ അനുസ്മരിച്ചു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

അഴിമതിയുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിഭവങ്ങളുടെയും വിപണികളുടെയും വിനിയോഗത്തെ അഴിമതി ബാധിക്കുകയും ജനങ്ങളുടെ ജീവിതനിലവാരം കുറയ്ക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ക്ഷേമം പരമാവധിയാക്കുന്നതിന് സംസ്ഥാനത്തിന്റെ വിഭവങ്ങൾ വർദ്ധിപ്പിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് അഴിമതിക്കെതിരെ പോരാടേണ്ടത് അനിവാര്യമാണെന്നും അത് ജനങ്ങളോടുള്ള സർക്കാരിന്റെ പവിത്രമായ കടമയാണെന്നും, അർത്ഥശാസ്ത്രത്തിൽ കൗടില്യനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

അഴിമതിക്കെതിരെ സീറോ ടോളറൻസ് എന്ന കർശനമായ നയമാണ് ഇന്ത്യക്കുള്ളത്, സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഇന്ത്യ സാങ്കേതികവിദ്യയും ഇ-ഗവേണൻസും പ്രയോജനപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ക്ഷേമപദ്ധതികളിലെയും സർക്കാർ പദ്ധതികളിലെയും ചോർച്ചയും വിടവുകളും പരിശോധിക്കുകയാണെന്നും അദ്ദേഹം പരാമർശിച്ചു. തൽഫലമായി, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആനുകൂല്യങ്ങൾ നേരിട്ട് നൽകാൻ സാധിച്ചു. 360 ബില്യൺ ഡോളറിലധികം തുക നേരിട്ട് കൈമാറ്റം ചെയ്യപ്പെടുകയും 33 ബില്യൺ ഡോളർ ലാഭിക്കുകയും ചെയ്തു. ബിസിനസ്സുകൾക്കായുള്ള വിവിധ നടപടിക്രമങ്ങൾ സർക്കാർ ലഘൂകരിച്ചിട്ടുണ്ടെന്നും ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ് അല്ലെങ്കിൽ ജി ഇ എം പോർട്ടൽ സർക്കാർ സംഭരണത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ സാമ്പത്തിക കുറ്റവാളികളെ സർക്കാർ ശക്തമായി പിന്തുടരുകയാണ്. ഒളിച്ചോടിയ സാമ്പത്തിക കുറ്റവാളികളിൽ നിന്നും 1.8 ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്വത്ത് വീണ്ടെടുക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിനാൽ 2014 മുതൽ കുറ്റവാളികളുടെ 12 ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്വത്ത് കണ്ടുകെട്ടാൻ സഹായിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ജി 20 രാജ്യങ്ങളുടെ സംയുക്ത കൂട്ടായ്മയ്ക്ക്, അഴിമതിക്കെതിരായ പോരാട്ടത്തെ പിന്തുണയ്ക്കാൻ കഴിയുമെന്നും അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുന്നതിലൂടെയും അഴിമതിയുടെ മൂലകാരണങ്ങളെ കണ്ട പിടിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുന്നതിലൂടെ ആഗോള തലത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Anti Corruption Ministerial MeetingNarendra Modig 20
Share8
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies