ഹൈദരാബാദ്: ഒസ്മാനിയ സര്‍വകലാശാലയില്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് ബീഫ് ഫെസ്‌റ് സംഘടിപ്പിക്കാനുള്ള നീക്കം പോലിസ് തടഞ്ഞു. സംഘാടകരും ബിജെപി എംഎല്‍എയും ഉള്‍പ്പെടെ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പശുക്കളെ രക്ഷിക്കാന്‍ ആരെകൊല്ലാനും തയാറാണെന്നും ബീഫ് ഫെസ്‌റ് തടയുമെന്നും പ്രഖ്യാപിച്ച ബിജെപി എംഎല്‍എ രാജ സിംഗിനെയാണ് രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, പോര്‍ക്ക് ഫെസ്‌റിവല്‍ നടത്താന്‍ മറ്റൊരു സംഘവും രംഗത്തെത്തിയിരുന്നു. യാതൊരു കാരണവശാലും ഒരു ഫെസ്‌റും കാമ്പസില്‍ നടത്താന്‍ അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കാമ്പസില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയത്.കാമ്പസില്‍ വന്‍ പോലീസ് സംഘം ക്യാമ്പു ചെയ്യുന്നുണ്ട്.
Discussion about this post