സരിയ: നൈജീരിയയിൽ മസ്ജിദ് തകർന്ന് വീണ് മരിച്ചവരുടെ എണ്ണം ഏഴായി. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുന സംസ്ഥാനത്താണ് അപകടം. വർഷങ്ങൾ പഴക്കമുള്ള സാരിയ സെൻട്രൽ മോസ്ക് ആണ് തകർന്ന് തരിപ്പണമായത്. പരിക്കേറ്റ 23 ആളുകളെ ആശുപത്രിയയിലേക്ക് മാറ്റി. 1830 കളിൽ നിർമ്മിച്ച ഈ മസ്ജിദ് തകർന്നു വീഴുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് അപകടം. ഈ സമയം നൂറുകണക്കിന് വിശ്വാസികൾ മസ്ജിദിന് അകത്തുണ്ടായിരുന്നു.
കെട്ടിട സുരക്ഷാ ചട്ടങ്ങൾ നടപ്പാക്കുന്നതിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയും മോശം അറ്റകുറ്റപ്പണികളുമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമായി അധികൃതർ പറയുന്നത്.
Discussion about this post