തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) ഡയറക്ടർമാരുടെ ബോർഡിൽ നിന്നും നടി പാർവ്വതി തിരുവോത്തിനെ ഒഴിവാക്കി. നടിയുടെ ആവശ്യപ്രകാരമായിരുന്നു നടപടി. നടിയെ ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.
ബോർഡിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർവ്വതി അടുത്തിടെ പാർവ്വതി മാനേജിംഗ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്. പാർവ്വതിയ്ക്ക് പകരം മറ്റൊളെ ഉൾപ്പെടുത്തും.
കഴിഞ്ഞ ദിവസം കെഎസ്എഫ്ഡിസി ഡയറക്ടർമാരുടെ ബോർഡിൽ അഴിച്ചുപണി നടത്തിയിരുന്നു. ഇതേ തുടർന്ന് ബോർഡ് അംഗങ്ങളായ ശങ്കർ മോഹൻ, മാലാ പാർവ്വതി എന്നിവരെ നീക്കിയിരുന്നു. പകരം ക്യാമറാമാൻ പി. സുകുമാർ, സോഹൻ സീനുലാൽ എന്നിവരെ ഉൾപ്പെടുത്തി.
Discussion about this post