പട്ന : ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ ഡോക്ടറുടെ നേതൃത്വത്തിൽ നഴ്സിനെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സ്വകാര്യ നഴ്സിംഗ് ഹോമിലെ ഡോക്ടറുടെ നേതൃത്വത്തിലാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. 30 വയസ്സുകാരിയായ വിധവയായ നഴ്സ് ആണ് ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട നഴ്സിന്റെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തുന്നത്. തുടർന്ന് ആശുപത്രിയിലെ ആംബുലൻസിൽ നഴ്സിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഡോക്ടർക്കായി തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ ആയിട്ടില്ല. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരുന്ന ആശുപത്രിയിലെ കോമ്പൗണ്ടറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചമ്പാരൻ ജില്ലയിലെ സ്വകാര്യ നഴ്സിംഗ് ഹോം നടത്തിപ്പുകാരായ ഡോ. ജയപ്രകാശ് ദാസും മാന്തോഷ് കുമാറും ചേർന്നാണ് വിധവയായ ഈ നഴ്സിനെ ഇവിടെ ജോലിക്ക് എടുക്കുന്നത്. ജോലികഴിഞ്ഞ് തിരിച്ചു വരാത്തതിനെത്തുടർന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് ആംബുലൻസിൽ കൊല്ലപ്പെട്ട നിലയിൽ നഴ്സിനെ കണ്ടെത്തിയത്. നാലു വയസ്സുള്ള ഒരു കുട്ടിയുടെ മാതാവ് കൂടിയാണ് കൊല്ലപ്പെട്ട നഴ്സ്.









