കെയ്തല്‍ : ബിജെപിയെ പിന്തുണയ്ക്കുന്നവരെയും വോട്ട് ചെയ്ത ജനങ്ങളെയും രാക്ഷസരെന്ന് അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് രണ്‍ദീപ് സര്‍ജേവാലാ. ഹരിയാനയിലെ കെയ്തലില്‍ നടന്ന കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യവേയാണ് രണ്‍ദീപ് ഇത്തരം പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത അനുയായിയാണ് സര്‍ജേവാലാ.
‘ബിജെപിക്ക് വോട്ട് ചെയ്യുന്നവര്‍ പൈശാചിക സ്വഭാവമുള്ളവരാണ്. ഞാന്‍ അവരെ ശപിക്കുന്നു’, രണ്‍ദീപ് സര്‍ജേവാലാ റാലിക്കിടെ പറഞ്ഞു. ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സര്‍ജേവാലയുടെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് വന്നിട്ടുണ്ട്. ജനാധിപത്യത്തില്‍ ദൈവത്തിന്റെ രൂപമായ ജനങ്ങളെ രാക്ഷസരെന്ന് വിളിച്ചതോടെ കോണ്‍ഗ്രസ് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല രൂക്ഷമായി പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കോണ്‍ഗ്രസ് അതിന്റെ എല്ലാ സീമകളും ലംഘിച്ചു. അഫ്സല്‍ ഗുരുവിനെ ‘അഫ്സല്‍ ഗുരുജി’ എന്നും കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങള്‍ ഒസാമയെ ‘ഒസാമ ജി’ എന്നും വിളിക്കുന്നയിടത്താണ് രണ്‍ദീപ് സര്‍ജേവാല വോട്ട് ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് പിശാചിന്റെ സ്വഭാവമുണ്ടെന്ന് ഇപ്പോള്‍ അധിക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുന്നുത്. ജനാധിപത്യം മരിച്ചുവെന്നും ഭാരത മാതാവ് കൊല്ലപ്പെട്ടുവെന്നും കോണ്‍ഗ്രസ് വിദേശത്ത് പോയി പറയുന്നു. അതിന് ശേഷം ഇപ്പോള്‍ വോട്ട് ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് പിശാചുക്കളുടെ സ്വഭാവമുണ്ടെന്ന് ഇപ്പോള്‍ രണ്‍ദീപ് സര്‍ജേവാല പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്യുന്ന 23 കോടി ജനതയെയാണ് രണ്‍ദീപ് രാക്ഷസരെന്ന് വിളിച്ച് അധിക്ഷേപിച്ചിരിക്കുന്നത്. ജനാധിപത്യത്തില്‍ പൗരന്മാര്‍ക്ക് ദൈവത്തിന്റെ ഒരു രൂപമാണ്, എന്നാല്‍ കോണ്‍ഗ്രസിന് അവര്‍ പിശാചുക്കളാണ്’, ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.
കോണ്‍ഗ്രസ് ഏത് അഹങ്കാരത്തിലാണ് ജീവിക്കുന്നതെന്ന് ഇത് കാണിക്കുന്നു. അവര്‍ എന്നും പ്രധാനമന്ത്രിയെയും, പിന്നോക്ക സമുദായങ്ങളെയും, ജനാധിപത്യ സ്ഥാപനങ്ങളെയും അധിക്ഷേപിക്കുകയും ദുരുപയോഗം ചെയ്യുകയുമാണ് ചെയ്തിട്ടുള്ളതെന്നും ഷെഹസാദ് കൂട്ടിച്ചേര്‍ത്തു.
നിരവധി ബിജെപി നേതാക്കള്‍ വിവാദമായ വിഡിയോ സമൂഹഹമാദ്ധ്യമങ്ങളിലൂടെ പങ്ക് വയ്ക്കുകയും ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.
Discussion about this post