പാലക്കാട് : സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ നിലവില്‍ മാറ്റമുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. അന്തിമ തീരുമാനം നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗത്തിന് ശേഷമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മഴ പെയ്തില്ലെങ്കില്‍ വൈദ്യതി പ്രതിസന്ധി രൂക്ഷമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘ വൈദ്യുതി നിരക്ക് വര്‍ദ്ധന ബോര്‍ഡോ സര്‍ക്കാരോ അല്ല തീരുമാനിക്കുന്നത്. റഗുലേറ്റര്‍ കമ്മീഷന്‍ അംഗികരിച്ചാല്‍ മാത്രമേ തീരുമാനമുണ്ടാകൂ. നിലവിലത് പരിഗണനയിലില്ല. ഡാമുകളില്‍ ജലനിരപ്പ് കുറവായതിനാല്‍ മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടും, രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്താല്‍ നിരക്ക് കൂട്ടേണ്ടി വരില്ല’, മന്ത്രി പറഞ്ഞു.
വൈദ്യുതി വാങ്ങുന്ന വിലയ്‌ക്കേ ജനങ്ങള്‍ക്ക് നല്‍കാനാവൂ. എന്നാല്‍ ഉപഭോക്താവിനെ കഴിയുന്നത്ര ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുക എന്നും മന്ത്രി അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് പണം നല്‍കി അധിക വൈദ്യുതി വാങ്ങേണ്ട അവസ്ഥയാണുള്ളതെന്നും നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
Discussion about this post