ന്യൂഡൽഹി; മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “അടൽജി യുടെ നേതൃത്വത്തിൽ ഇന്ത്യക്ക് വലിയ നേട്ടങ്ങൾ ഉണ്ടായി. 21 ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ പുരോഗതിക്ക് കുതിപ്പേകാൻ അടൽജി വഹിച്ചിട്ടുളള പങ്ക് വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അടൽ ജി പുണ്യതിഥിയിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യയിലെ 140 കോടി ജനങ്ങളോടൊപ്പം ഞാനും ചേരുന്നു” അദ്ദേഹം പറഞ്ഞു.
അടൽ ബിഹാരി വാജ്‌പേയിയുടെ ചരമവാർഷിക ദിനത്തിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഉൾപ്പെടെയുളളവർ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ചു. സ്മാരകമായ ‘സദൈവ് അടലിൽ’ നടന്ന പ്രാർത്ഥനാ യോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ, മന്ത്രിസഭയിലെ നിരവധി അംഗങ്ങൾ, വിവിധ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ എന്നിവർ പങ്കെടുത്തു.
1996 മേയ് 16ന് വാജ്‌പേയി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത്. ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു അടൽ ബിഹാരി വാജ്‌പേയി.16 ദിവസത്തിന് ശേഷം അദ്ദേഹത്തിന് പ്രധാനമന്ത്രി പദം രാവിവെക്കേണ്ടിവന്നു. 1998 ൽ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 13 മാസങ്ങൾക്ക് ശേഷം വീണ്ടും രാജിവെച്ചു.1999 ൽ വീണ്ടും പ്രധാനമന്ത്രിയായ വാജ്‌പേയ് 2004 മേയ് വരെ ആ സ്ഥാനത്ത് തുടർന്നു.
അദ്ദേഹത്തിന്റെ ഭരണകാലത്ത് ജനക്ഷേമവും വികസനവും ലക്ഷ്യമിട്ട് ദീർഘവീക്ഷണത്തോടെ നിരവധി പദ്ധതികൾക്ക് തുടക്കമിട്ടിരുന്നു. 2018 ആഗസ്റ്റ് 16ന് 93-ാംമത്തെ വയസിൽ അദ്ദേഹം വിടപറഞ്ഞു.
Discussion about this post