സിഇഒ എന്നാല്‍ ഒരു സ്ഥാപനത്തിന്റെ മുഖമാണ്. കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്. അതിനാല്‍ സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന വ്യക്തികള്‍ക്ക് മാറിയകാലഘട്ടത്തിനനുസൃതമായ ചിന്തകളും പ്രവര്‍ത്തികളും അനിവാര്യമാണ്.
1. അച്ചടക്കത്തോടെയുള്ള സമീപനം
അച്ചടക്കത്തോടെയുള്ള സമീപനമാണ് ഒരു സിഇഒയുടെ വിജയം.സിഇഒ സ്ഥാനം കിട്ടിയ ഉടനെ ഒരു രാത്രികൊണ്ട് സ്ഥാപനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെടുക്കാം എന്ന ചിന്ത വേണ്ട. തനിക്ക് മുന്‍പ് സിഇഒ സ്ഥാനത്ത് ഇരുന്ന വ്യക്തിയുടെ ഔദ്യോഗികമായ അനുഭവങ്ങളില്‍ നിന്നും സ്ഥാപനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ മനസിലാക്കാനും തുടര്‍ന്നുള്ള ഭരണ പ്രവര്‍ത്തനങ്ങളില്‍ തെറ്റുകള്‍ വരുത്താതിരിക്കാനുമുള്ള കഴിവുണ്ടാകണം.
2 . പവര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍
മാനേജ്‌മെന്റിനോടും സഹപ്രവര്‍ത്തകരോടും ഉപഭോക്താക്കളോടുമെല്ലാം ഇടപെടുന്നതിനായി മികച്ച നേതൃപാടവം ആവശ്യമാണ്.കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ആണ് ഇവിടുത്തെ താരം. തുറന്ന സംഭാഷണം, വ്യക്തമായ തീരുമാനങ്ങള്‍, ഉറച്ച വാക്കുകള്‍ എന്നിവ ഒരു മികച്ച സിഇഒക്ക് അനിവാര്യമായ ഘടകമാണ്.സ്ഥാപനത്തിന് നേതൃത്വം നല്‍കുന്ന സിഇഒ സ്ഥാപനത്തിലെ അന്തരീക്ഷം നന്നായി പഠിച്ചിരിക്കണം. ടോപ് ലെവല്‍ മാനേജ്‌മെന്റില്‍ ഉള്ള വ്യക്തികള്‍, അവര്‍ക്ക് സ്ഥാപനത്തോടുള്ള മനോഭാവം എന്നിവ അറിഞ്ഞിരിക്കണം.
3. വേണം നല്ല ബന്ധങ്ങള്‍
സ്ഥാപനത്തിന്റെ ദീഘകാലാടിസ്ഥാനത്തിലുള്ള ഒരു വികസനമാണ് ലക്ഷ്യമെങ്കില്‍ മികച്ച ബിസിനസ്, വ്യക്തി ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാനും നിലനിര്‍ത്താനും കഴിയണം.ജീവനക്കാര്‍ക്കിടയിലും ഉപഭോക്താക്കള്‍ക്കിടയിലും സ്വീകാര്യനായ ഒരു സിഇഒ ഒരു സ്ഥാപനത്തിന്റെ വിജയമാണ്. തുറന്ന സംഭാഷണത്തിലൂടെ മറ്റുള്ളവരെ ഉത്തേജിപ്പിക്കാനും കഴിഞ്ഞാല്‍ അത് വ്യക്തിപരമായും ഔദ്യോഗികപരമായുമുള്ള വിജയമായിരിക്കും.
4 ഊര്‍ജം പകരുകന്ന സിഇഒ
വിജയത്തില്‍ മാത്രം ഫോക്കസ് ചെയ്ത് മുന്നേറുന്ന ഒരു വ്യക്തിയായിരിക്കണം സിഇഒ. പരാജയഭീതി വരുമ്പോള്‍ സഹപ്രവര്‍ത്തകരെ പഴിക്കുന്ന രീതി ഒരിക്കലും ഒരു മികച്ച സിഇഒയെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഒപ്പം വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ കൂട്ടായ ചര്‍ച്ചകളിലൂടെ സഹപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാനും കരകയറാനുമുള്ള ആര്‍ജവം കാണിക്കണം.
5. കൃത്യമായ പ്‌ളാനിംഗ്
സ്ഥാപനത്തില്‍ സാമ്പത്തികവും ആശ്യപരവുമായ ധാരാളം പ്രതിസന്ധികള്‍ വന്നേക്കാം. എന്നാല്‍ ഈ പ്രതിസന്ധികളില്‍ തളരരുത്. അത്തരത്തിലുള്ള അവസരങ്ങളില്‍ സ്ഥാപനത്തിലെ പരിചയസമ്പന്നരായ അംഗങ്ങളില്‍ നിന്നും വിദഗ്‌ദ്ധോപദേശം നേടാനുള്ള മനസ്സ് കാണിക്കണം. സ്ഥാപനത്തിനകത്തെ പ്രശ്‌നഭരിതമായ സാഹചര്യങ്ങള്‍ സമചിത്തത കൊണ്ട് ലഘൂകരിക്കാന്‍ ഒരു സി.ഇ.ഒക്ക് കഴിയണം.
Discussion about this post