ന്യൂഡൽഹി : 1947-ൽ ജമ്മു കശ്മീർ സ്വദേശികൾക്ക് ഇന്ത്യക്കാർ നൽകിയ വാഗ്ദാനം സുപ്രീം കോടതിയിൽ വിചാരണയിലാണെന്നും അതിൽ “ഭാഗ്യവശാൽ” അവർക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും പിഡിപി നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.
ഭൂരിപക്ഷവാദത്തിൽ ഈ രാജ്യം നയിക്കാനാവില്ല. ഈ രാജ്യം ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കും. ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയം ഇന്ത്യയിലെ ജനങ്ങൾക്കും ബാധകമാണ്. 1947 ൽ അവർ കാശ്മീർ സ്വദേശികൾക്ക് നൽകിയ വാഗ്ദാനമാണതെന്നും മെഹബൂബ മുഫ്തി പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം മുൻ സംസ്ഥാനമായ ജമ്മു കശ്മീരിൽ സ്ഥിതി മെച്ചപ്പെട്ടുവെന്ന കേന്ദ്രത്തിന്റെ വാദം കോടതി അംഗീകരിക്കുന്നില്ലെന്നും മെഹബൂബ മുഫ്തി അവകാശപ്പെട്ടു. തീവ്രവാദം അവസാനിപ്പിക്കുന്നതിന്റെ പേരിൽ കേന്ദ്രസർക്കാർ ജമ്മു കശ്മീരിനെ നശിപ്പിച്ചെന്നും അവർ ആരോപിച്ചു.
Discussion about this post