മുംബൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പന്ത്രണ്ടു വയസ്സുള്ള പെൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ കല്യാണിൽ ആണ് സംഭവം. ആദിത്യ കാംബ്ലെ (20) എന്ന യുവാവാണ് ആക്രമിച്ചത്.
രാത്രി 7.30 ഓടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് അമ്മയുടെ മുന്നിൽ വെച്ച് പെൺകുട്ടിയെ കത്തി കൊണ്ട് എട്ട് തവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവാവിന്റെ പ്രണയാഭ്യർത്ഥന പെൺകുട്ടി രണ്ട് തവണ നിരസിച്ചിരുന്നു. സംഭവ ദിവസം 7.30 ഓടെ ട്യൂഷൻ കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയുടെ പിന്നാലെ എത്തി ആക്രമിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന അമ്മയെ തള്ളി മാറ്റി കുട്ടിയെ തുടർച്ചയായി കുത്തുകയായിരുന്നു. നെഞ്ചിനായിരുന്നു കുത്തേറ്റത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് കുട്ടിയെ ആശുപത്രയിൽ എത്തിച്ചത്.
Discussion about this post