ന്യൂഡല്‍ഹി: ഈഞ്ചക്കല്‍ മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കാലതാമസം നേരിടുന്നതില്‍ ആശങ്കയറിയിച്ച് നടനും ബിജെപി ദേശിയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാര്‍. കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ നേരിട്ട് സന്ദര്‍ശിച്ചാണ് അദ്ദേഹം ആശങ്കയറിയിച്ചത്.
തിരുവനന്തപുരത്തെ ഏറ്റവും തിരക്കേറിയ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ എന്‍എച്ച് 66-ലെ തിരക്ക് ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍ദിഷ്ട മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം നേരിടുന്നതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നു. അതിനാല്‍ ഈ പദ്ധതി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കൃഷ്ണകുമാര്‍ ഗഡ്കരിയെ സന്ദര്‍ശിച്ചത്.
ഈഞ്ചക്കല്‍ ജംഗ്ഷനില്‍ മേല്‍പ്പാലമോ അടിപ്പാതയോ ഇല്ലാത്തത് ദിവസേനയുള്ള ഗതാഗതക്കുരുക്കിന് കാരണമാകുന്നു. തിരക്കുള്ള സമയങ്ങളില്‍ ഇവിടെ സ്ഥിതി കൂടുതല്‍ വഷളാകുന്നതായും അദ്ദേഹം മന്ത്രിയെ അറിയിച്ചു.
അതേ സമയം, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ വരുന്ന പദ്ധതികള്‍ എല്ലാംതന്നെ സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം എന്ന് കേന്ദ്ര മന്ത്രി നിതില്‍ ഗഡ്കരി പറഞ്ഞു. NHAI പ്രാദേശിക ഓഫീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കൂടാതെ കേരളത്തിലെ NHAI പ്രാദേശിക ഓഫീസിലെ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് എത്രയും പെട്ടന്ന് മേല്‍പാലം നിര്‍മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ചു പദ്ധതി പൂര്‍ത്തീകരിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
Discussion about this post