തൃശ്ശൂർ: കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാളുടെ പരിക്കുകൾ സാരമുള്ളതാണ്. ക്രൈസ്റ്റ് എന്ന് പേരുള്ള ്സ്വകാര്യ ബസാണ് അപകടത്തിൽപ്പെത്. തൃപ്രയാറിൽ നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്നു ബസ്. ഇതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഇടിച്ച് മറിഞ്ഞുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് ബസിൽ ഉണ്ടായിരുന്നത്. പ്രദേശത്ത് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. 50 ലധികം പേരാണ് സംഭവ സമയം ബസിൽ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. മദ്ധ്യവയസ്കയായ സ്ത്രീയുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്. ഇവർ നിരീക്ഷണത്തിലാണ്.
Discussion about this post