ബംഗളൂരു: ഇന്ത്യയിലെ ആദ്യ 3ഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ബംഗളൂരുവിലെ കേംബ്രിഡ്ജ് ലേഔട്ടിൽ അൾസൂർ ബസാറിന് സമീപത്താണണ് ത്കീഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ്. 1100 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് തപാൽ ഓഫീസ്. കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് 3ഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
ലാർസൺ ആൻഡ് ടർബോ കൺസ്ട്രക്ഷന്റെ നേതൃത്വത്തിലായിരുന്നു നിർമാണം. മൂന്ന് നില കെട്ടിടം പണിയുന്നതിന് എൽ ആൻഡ് ടി ഭവന നഗരകാര്യ മന്ത്രാലയത്തിലെയും ഐഐടി-മദ്രാസിലെയും ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് ടെക്നോളജി പ്രൊമോഷൻ കൗൺസിലിൽ നിന്ന് സാങ്കേതിക അനുമതി ലഭിച്ചിരുന്നു. 45 ദിവസം കൊണ്ടാണ് ഓഫീസിന്റെ നിർമ്മാണ ജോലികൾ പൂർത്തീകരിച്ചത്.
ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയിൽ, പ്രത്യേക റോബോട്ടിക് യന്ത്രങ്ങൾ ഉപയോഗിച്ച് ഘട്ടം ഘട്ടമായി കോൺക്രീറ്റ് നിക്ഷേപിച്ചാണ് കെട്ടിടത്തിന്റെ ഭിത്തി നിർമ്മിച്ചത്. പെട്ടെന്ന് ഉറയ്ക്കുന്ന പ്രത്യേക കോൺക്രീറ്റ് ആണ് ഇതിന് ഉപയോഗിച്ചത്.
Discussion about this post