ന്യൂയോർക്ക്: ലോകത്തിലെ ശതകോടീശ്വരന്മാരിൽ ഒരാളാണ് മുകേഷ് അംബാനി. 15,000 കോടി രൂപ വിലമതിയ്ക്കുന്ന പടുകൂറ്റൻ ആഡംബര ബംഗ്ലാവിലാണ് അദ്ദേഹം താമസിക്കുന്നത്. മുംബൈയിൽ സ്ഥിതി ചെയ്യുന്ന ആന്റിലിയ എന്ന ഈ വീടി ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ രണ്ടാമത്തെ വസതിയാണ്.
ആന്റിലിയയെ കൂടാതെ പല രാജ്യങ്ങളിലും മുകേഷ് അംബാനിക്ക് മോഹഭവനങ്ങളുണ്ട്. ഇപ്പോഴിതാ അദ്ദേഹം തന്റെ ന്യൂയോർക്കിലെ വീട് 74.5 കോടിയ്ക്ക് വിറ്റതായാണ് വിവരങ്ങൾ വരുന്നത്. ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിലെ വെസ്റ്റ് വില്ലേജിലെ വീടാണ് അംബാനി വിറ്റത്. 2,406 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
രണ്ട് കിടപ്പുമുറികളുള്ള വീട് ഹഡ്സൺ നദിയുടെ തീരത്തായിരുന്നു സ്ഥിതി ചെയ്യുന്നത്. സൗണ്ട് പ്രൂഫ് വിൻഡോകൾ, അടുക്കള, കുട്ടികളുടെ കളിമുറി, യോഗ റൂം, ബൈക്ക് റൂം തുടങ്ങി നിരവധി സൗകര്യങ്ങൾ ഇവിടെയുണ്ട്. 17 നിലകളുള്ള കെട്ടിടം പരിസ്ഥിതി സൗഹൃദ രീതിയിൽ രൂപകൽപ്പന ചെയ്തത് റോബർട്ട് എ.എം. യാബു പുഷെൽബെർഗാണ് സ്റ്റെർൺ ആർക്കിടെക്റ്റുകളും ഇന്റീരിയറുകളും നിർവഹിച്ചത്. ഇതിൽ നാലാമത്തെ നിലയിലായിരുന്നു മുകേഷ് അംബാനിയുടെ വീടുണ്ടായിരുന്നത്.
Discussion about this post