പറ്റ്‌ന: ദൈനിക് ജാഗരൺ ലേഖകൻ വിമൽ കുമാർ യാദവിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസിൽ നാലു പേർ കൂടി അറസ്റ്റിൽ. പ്രതികളായ വേഷ് യാദവ്, ആശിഷ് യാദവ്, വിപിൻ യാദവ്, ഉമേഷ് യാദവ് എന്നിവരെയാണ് വിവിധ ഭാഗങ്ങളിൽ നിന്നും ബിഹാർ പോലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൊലപാതകവുമായി ബന്ധപ്പെട്ട രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു അരാരിയയിലെ വസതിയ്ക്ക് മുൻപിൽവച്ച് വിമൽ കുമാറിനെ അക്രമി സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. നാല് വർഷം മുൻപ് വിമലിന്റെ സഹോദരനും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിന്റെ പ്രധാന സാക്ഷി ആയിരുന്നു വിമൽ. കൊലപാതകവുമായി ബന്ധപെട്ട സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








