ഇസ്ലാമാബാദ്: പാകിസ്താനിൽ മുൻ മന്ത്രിയുടെ മകളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. പാകിസ്ഥാൻ മുൻ മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരിയുടെ മകൾ ഇമാൻ സൈനബ് മസാരി ഹാസിറിനെയാണ് തട്ടിക്കൊണ്ടുപോയത്. സൈന്യത്തെയും കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയെയും അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പിന്നാലെയാണ് തട്ടിക്കൊണ്ടുപോയത്. അർദ്ധരാത്രിയിൽ നൈറ്റ് ഡ്രെസ് ഇട്ട് നിൽക്കുന്ന മകളെ അതേ വേഷത്തിൽ ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നുവെന്ന് മുൻ മന്ത്രി ആരോപിക്കുന്നു.
സംഭവത്തെ ശക്തമായി അപലപിച്ച ഷിറീൻ മസാരി പൊലീസ് നടപടിയെ സ്റ്റേറ്റ് ഫാസിസമാണെന്ന് കുറ്റപ്പെടുത്തി. ഒരു അറസ്റ്റ് വാറണ്ട് പോലും കാണിക്കാതെ വനിത പോലീസുകാരും സിവിൽ വേഷത്തിലുണ്ടായിരുന്ന ചിലരും അർദ്ധരാത്രി തൻറെ വീടിൻറെ മുൻ വാതിൽ തകർത്ത് അകത്തുകയറിയെന്നും ഷിറിൻ ആരോപിച്ചു. അവർ അവിടെ വന്നതിൻറെ ഉദ്ദേശ്യത്തെ കുറിച്ച് ചോദിച്ചെങ്കിലും മറുപടി തരാതെ ഉദ്യോഗസ്ഥർ ഇമാനെ വലിച്ചിഴച്ച് വീടിൻറെ എല്ലാ മൂലകളിലും തെരച്ചിൽ നടത്തിയെന്ന് മന്ത്രി പറയുന്നു.
ഉദ്യോഗസ്ഥർ തങ്ങളുടെ സുരക്ഷ ക്യാമറകളും ഇമാനിൻറെ ലാപ്ടോപ്പും സെൽഫോണും എടുത്തുകൊണ്ടുപോയി. ഇത് ഫാസിസം തന്നെയാണെന്ന് ഷിറീൻ മസാരി











