ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ തീർത്ഥാടകസംഘം സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 തീർത്ഥാടകർ മരിച്ചു. 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുജറാത്തിൽ നിന്നുള്ള തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഗംഗോത്രി ദേശീയ പാതയിൽ ഗംഗ്‌നാനിക്ക് സമീപമാണ് അപകടം സംഭവിച്ചത്. ക്ഷേത്രദർശനത്തിനു ശേഷം ഗംഗോത്രിയിൽ നിന്ന് 35 പേരുമായി മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഗുജറാത്തിൽ നിന്നും തീർത്ഥാടനത്തിനായി ഉത്തരാഖണ്ഡിലെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.
അപകടം സംഭവിച്ച ഉടൻ തന്നെ ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, പോലീസ്, നാട്ടുകാർ എന്നിവരുടെയെല്ലാം കൂട്ടായ പ്രവർത്തനത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഡൽഹിയിലുള്ള മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അപകടത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും മുഖ്യമന്ത്രി പ്രത്യേക നിർദ്ദേശം നൽകി.
Discussion about this post