ന്യൂഡൽഹി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം അതിക്രൂരമായി പീഡിപ്പിച്ച കേസിൽ വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റിൽ. വനിതാ ശിശുക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആയ പ്രേമദയ് ഖാഖയാണ് അറസ്റ്റിലായത്. പീഡനത്തിന് ശേഷം പെൺകുട്ടിത്ത് ഗർഭച്ഛിദ്ര ഗുളികകൾ നൽകിയതിനാണ് ഭാര്യയെ അറസ്റ്റ് ചെയ്തത്.
പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ ലോക്കൽ ഗാർഡിയനായിരുന്നു പ്രേമദയ്. 2020 ഒക്ടോബർ 1 ന്, അച്ഛന്റെ മരണശേഷം ഇയാളുടെ വീട്ടിലാണ് പെൺകുട്ടി ഏറെ കാലം താമസിച്ചിരുന്നത്. 2020 നവംബറിനും 2021 ജനുവരിക്കും ഇടയിൽ പ്രതി പെൺകുട്ടിയെ പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു. അന്ന് പെൺകുട്ടിക്ക് 14 വയസ്സായിരുന്നു പ്രായം.
തന്നെ നിരന്തരം പീഡിപ്പിച്ചതായും മർദ്ദിച്ചതായും പെൺകുട്ടി പരാതിപ്പെട്ടു. പ്രതിയും ഭാര്യയും ചേർന്ന് ഗർഭച്ഛിദ്രം നടത്തിയതോടെ മാനസികമായി തകർന്നു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ കൗൺസിലിംഗിലാണ് പെൺകുട്ടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉത്തരവ് പ്രകാരം ഡൽഹി സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.
Discussion about this post