തൃശൂർ ;രാഷ്ട്രീയക്കാരനായപ്പോഴാണ് താൻ ദേഷ്യപ്പെടാൻ തുടങ്ങിയതെന്നും രാജ്യത്തിന്റെ യഥാർഥ ചരിത്രമല്ല സ്കൂളിലും കോളജിലും പഠിപ്പിച്ചതെന്നു തിരിച്ചറിഞ്ഞതിന്റെ അമർഷം തന്നിലുണ്ടാക്കിയതാണ് ആ ദേഷ്യമെന്നും സുരേഷ് ഗോപി. ട്രാൻസ്ജെൻഡർ വ്യക്തികൾക്കൊപ്പം ഓണം ആഘോഷിച്ച് സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി.
എല്ലാ വ്യക്തികളെയും തുല്യരായി പരിഗണിക്കുന്ന കാലമാണ് മഹാബലിയുടെ കാലമെന്ന് അറിയപ്പെട്ടിരുന്നതെന്ന് സുരേഷ് ഗോപി. ഇക്കാലത്തെയാണ് യൂണിഫോമെന്നു പറയുന്നത്, യൂണിഫോം എന്നതിന്റെ ബാക്കി താൻ പറയുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ട്രോളുകൾക്കു വേണ്ടി മാത്രമായി പ്രസംഗത്തിൽ ചിലതു പറയാറുണ്ട്. ട്രോളുകൾ വരുമ്പോൾ ട്രോൾ ചെയ്യുന്നവരെക്കൂടിയാണ് ജനം വിലയിരുത്തുന്നത്. ചില നിഷ്ഠുരന്മാർ ചില ഭാഗങ്ങൾ അടർത്തിയെടുക്കും. പക്ഷേ, ജനം എല്ലാം മനസ്സിലാക്കുന്നുണ്ട്. ട്രോൾ കണ്ട് ആർത്തുചിരിക്കുന്നവരും അതിൽ പറഞ്ഞതിന്റെ യാഥാർഥ്യം ഉൾക്കൊള്ളും. നിഷ്ഠുരൻമാരോട് ‘പോ പുല്ലേ’ എന്ന ഡയലോഗെ പറയാനുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post