സമൂഹമാദ്ധ്യമങ്ങളിലൂടെ ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് അമേരിക്കയുടെ ഗുസ്തി ഇതിഹാസവും നടനുമായ ജോൺ സീന. ചിത്രത്തിന് തലക്കെട്ടുകൾ ഒന്നും നൽകിയിട്ടില്ലെങ്കിലും ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അനുസരിച്ച് ഇത് ചാന്ദ്രയാൻ -3ക്ക് ഉള്ള ആശംസകൾ ആണെന്ന് വ്യക്തമാണ്.
ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ജോൺ സീന ഇന്ത്യയ്ക്കുള്ള ആശംസയായി ദേശീയ പതാകയുടെ ചിത്രം പങ്കുവെച്ചത്. WWE ഇതിഹാസത്തിന്റെ ഈ ആശംസ ഇന്ത്യൻ ആരാധകരെ ശരിക്കും ആവേശം കൊള്ളിച്ചിരിക്കുകയാണ്. ഇത് ജോൺ സീന അല്ല ജോൺ സിൻഹ ആണെന്നും അദ്ദേഹത്തിന് ഒരു ആധാർ കാർഡ് കൊടുക്കൂ എന്നുമെല്ലാമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
സെപ്‌റ്റംബർ 8 ന് ഹൈദരാബാദിൽ നടക്കുന്ന WWE സൂപ്പർസ്റ്റാർ സ്‌പെക്‌റ്റാക്കിൾ ഇവന്റിൽ ജോൺ സീന പങ്കെടുക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. 17 വർഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് അദ്ദേഹം എത്തുന്നത്. അതേസമയം ചാന്ദ്രയാൻ -3 ദൗത്യത്തിന് ആശംസകൾ ആയി നിരവധി ഇന്ത്യൻ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post